- Advertisement -

പാസ്റ്റർ എം.വി.ജോസഫ് (78) നിത്യതയിൽ

കോട്ടയം: പുതുപ്പള്ളി തലപ്പാടി മാമൂട്ടിൽ പാസ്റ്റർ എം.വി. ജോസഫ് (തങ്കച്ചൻ) നിത്യതയിൽ ചേർക്കപ്പെട്ടു. 25ൽ പരം വർഷം ഐപിസി കോട്ടയം നോർത്ത് സെന്ററിലെ കടപ്ലാമറ്റം, പാമ്പാടി ആശ്വാസഭവൻ, കാരിത്തസ്, വാരിശ്ശേരി, മാലം, ചെങ്ങളം, ഞാറക്കൽ എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു.
ശാരീരിക ക്ഷീണത്തെ തുടർന്ന് ചില നാളുകളായി ശുശ്രൂഷകളിൽ നിന്നും ഒഴിഞ്ഞ് ഭവനത്തിൽ വിശ്രമത്തിലായിരുന്നു.
ഭൗതിക ശരീരം 07.10.2018 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരശൂശ്രൂഷ 08.10.2018 തിങ്കൾ രാവിലെ 8 മണിയ്ക്ക് ഐപിസി തലപ്പാടി ശാലേം സഭയിലെ ശൂശ്രുഷകൾക്കു ശേഷം 12 മണിയ്ക്ക് കാഞ്ഞിരത്തിൻമൂട് ഐപിസി ശാലേം സഭാ സെമിത്തേരിയിൽ .
ഭാര്യ: കുഞ്ഞമ്മ ജോസഫ്.
മക്കൾ: മിനി തോമസ്, ബിജു ജോസഫ്, ജയിംസ് ജോസഫ്, ആഗ്ര(ബിനു).
മരുമക്കൾ: പാസ്റ്റർ തോമസ് ചെറിയാൻ (ഐ.പി.സി. പുതുപ്പള്ളി), ഷൈനി ബിജു, ദീന ജയിംസ്.
കൊച്ചുമക്കൾ: മെറിൻ, ഷെറിൻ, ഷാരോൺ, ഡോണ, ജോഷ്വ, അബിയാ, ജെമിമാ

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...