- Advertisement -

പാസ്റ്റർ കെ.കെ.സജിയുടെ ഭാര്യ സോളി സജി (41) നിത്യതയിൽ പ്രവേശിച്ചു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ഇടുക്കി ചെറുതോണി സഭാ ശുശ്രുഷകൻ പാസ്റ്റർ കെ. കെ. സജിയുടെ ഭാര്യ സോളി സജി (41) നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആയിരുന്ന സോളി, വെന്റിലേറ്ററിന്റെ സഹയാത്തിൽ ആയിരുന്നു. കാരിത്താസ് ഹോസ്പിറ്റലിൽ ഇന്ന് (സെപ്റ്റംബർ 13) പുലർച്ചെ 1:00 മണിയോടെയാണ് മരണപ്പെട്ടത്. ഭൗതീക ശരീരം കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ സ്വദേശമായ കാവലത്തേക്ക് കൊണ്ടുവരികയും, തുടർന്ന് പാസ്റ്റർ സജിയുടെ സ്വദേശമായ കോതമംഗലത്ത് എത്തിക്കുമെന്നാണു അറിയുവാൻ കഴിയുന്നത്. 15 ശനിയാഴ്ച രാവിലെ കോതമംഗലത്തുള്ള ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭാഹാളിൽ ഭൗതീകശരീരം പൊതുദർശനത്തിനു വയ്ക്കുകെയും, തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ കോതമംഗലം സഭാ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. മക്കൾ: ഹെക്സീബ, നിസ്സി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...