അഞ്ജലി പോളിന്റെയും മകന്റെയും സംസ്കാരം ചൊവ്വാഴ്ച പന്തളത്ത്; തത്സമയം ക്രൈസ്തവ എഴുത്തുപുരയിൽ കാണാം

പന്തളം: വാഹനാപകടത്തിൽ മരണമടഞ്ഞ പ്രശസ്ത സുവിശേഷ പ്രാസംഗിക അഞ്ജലി പോളിന്റെയും (മിനി വർഗീസ്-37) മകൻ ആഷെറിന്റെയും (10) മൃതദേഹങ്ങൾ ചൊവ്വാഴ്ച (13.08.18) രാവിലെ പന്തളം അപ്പോസ്തോലിക് ചർച്ചിന്റെ കാർമികത്വത്തിൽ സംസ്കരിക്കും. സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ആമേൻ ടി.വി യുടെ സഹകരണത്തോടെ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

ബാംഗ്ലൂരിൽ ബഥേൽ എ.ജി. സഭയിൽ നടന്ന സ്ത്രീകളുടെ യോഗത്തിൽ പങ്കെടുത്തു ശുശ്രൂഷിച്ചു മടങ്ങവേ ഇന്ന് പുലർച്ചെ ഈറോഡിനടുത്തു കുമാരപാളയത്തു വച്ച് അപകടത്തിൽ പെടുകയായിരുന്നു. അവർ സഞ്ചരിച്ച ബസ് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഭർത്താവ് പാസ്റ്റർ ജിജോ (പന്തളം അപ്പോസ്തോലിക് ചർച്) പരുക്കുകളോടെ രക്ഷപെട്ടു. കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന അഞ്ജലി പോൾ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച ശേഷം കൺവൻഷൻ വേദികളിലെ നിറ സാന്നിധ്യമായിരുന്നു. അഞ്ജലി പോളിന്റെ മരണത്തോടെ ക്രിസ്തുവിനായ് വേദികളിൽ കത്തി ജ്വലിച്ചുകൊണ്ടിരുന്നു ഒരു സ്ത്രീ രത്നത്തെയാണ് പെന്തക്കോസ്ത് സമൂഹത്തിനു നഷ്ടമായിരിക്കുന്നത്.

ദുഃഖാർത്ഥരായ കുടുംബാംഗളോടുള്ള ക്രൈസ്തവ എഴുത്തുപുരയുടെ അഗാധമായ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

- Advertisement -

You might also like
Comments
Loading...