- Advertisement -

ഹൈറേഞ്ചിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്ന P M ആന്റണി നിത്യതയിൽ

സംസ്കാരം ഒക്ടോബർ 16 (ചൊവ്വാഴ്ച) 2 മണിക്ക്

ആറു ദശകങ്ങളിൽ അധികമായി ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾക്കും, വളർച്ചക്കും, നിരവധി സഭകൾ സ്ഥാപിക്കുന്നതിലും തന്നാലാവും വിധം നേതൃത്വം വഹിക്കുവാൻ, കർത്താവ് തന്നെ ഇടയാക്കി.

കട്ടപ്പന ചപ്പാത്ത് : ഹൈറേഞ്ചിലെ ആദ്യകാല പെന്തക്കോസ്റ്റു വിശ്വാസികളിൽ ഒരാളായിരുന്ന കരുന്തരുവി പുത്തൻപുരയ്‌ക്കൽ പി. എം. ആന്റണി (93) നിത്യതയിൽ ചേർക്കപ്പെട്ടു. ആറു ദശകങ്ങളിൽ അധികമായി ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾക്കും, വളർച്ചക്കും, നിരവധി സഭകൾ സ്ഥാപിക്കുന്നതിലും തന്നാലാവും വിധം നേതൃത്വം വഹിക്കുവാൻ, കർത്താവ് തന്നെ ഇടയാക്കി. ചപ്പാത്ത് ഇന്ത്യ പൂർണ സുവിശേഷ ദൈവസഭാംഗമാണ്. 9 മക്കളും, 21 കൊച്ചുമക്കളും, അവരുടെ 10 ചെറുമക്കളും ഉൾപ്പടെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതത്തിനു തിരശീല വീഴുമ്പോൾ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.

post watermark60x60

ഭൗതികശരീരം തിങ്കളാഴ്ച (15 ഒക്ടോബർ) വൈകുന്നേരം 5 pm നു കരുന്തരുവിയിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് ചൊവ്വാഴ്ച 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് സഭാസെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ് .

ഭാര്യ – പരേതയായ മറിയാമ്മ ആന്റണി.

മക്കൾ – മോളി, മേരി, പാസ്റ്റർ ജോസ് പി ആന്റണി (IPC ന്യൂപൻവേൽ), സണ്ണി, മോനമ്മ, ജെസ്സി, മിനി, ബ്ലസ്സി, സിനി.

മരുമക്കൾ – കുഞ്ഞച്ചൻ തട്ടാരത്ത്, അച്ചൻകുഞ്ഞ് കുറ്റിപ്പുറത്ത്, ഗ്രേസി, മോളി, ജോസ് കൊരട്ടിയിൽ, പാസ്റ്റർ ഷാജി ജോസഫ് (IPC ബാംഗ്ലൂർ), പാസ്റ്റർ റ്റി എ എബ്രഹാം തച്ചിരിക്കൽ (CFI ചണ്ഡീഗഡ്), പാസ്റ്റർ അനി ചാക്കോ ചാലാശ്ശേരിയിൽ (COG ഒറവയ്ക്കൽ), കൊച്ചുമോൻ തോപ്പിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...