ലേഖനം:അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും? | ബ്ലെസ്സൺ ജോൺ, ഡൽഹി

ക്രിസ്തീയതയുടെ മുഖം മൂടി വലിച്ചൂരുന്ന ഒരു സന്ദേശം ഭയമെന്യേ വിളിച്ചുപറയുവാൻ ദൈവം ഈ അടുത്തയിടയിൽ ഒരു ദൈവദാസനെ ബലപ്പെടുത്തി ഉപയോഗിച്ചു.
അത്ഭുതങ്ങളുടെയും,  അതിശയങ്ങളുടെയും,  അനുഗ്രഹങ്ങളുടെയും പ്രചാരണ വേദികൾ ആയികൊണ്ടിരിക്കുന്ന ക്രിസ്തീയവേദികളിൽ
ദൈവരാജ്യം പ്രസംഗിക്കണമെങ്കിൽ
ദൈവജനം മനസ്സ് പുതുക്കി  ദൈവസന്നിധിയിലേക്കു തിരിയേണ്ടതായുണ്ട്.
പുതിയ അടിസ്ഥാനങ്ങൾ അല്ല പണ്ടേയുള്ള അടിസ്ഥാനങ്ങളിൽ
തങ്ങളെ ഉറപ്പിക്കുവാൻ നാം
പ്രയത്നിക്കേണ്ടിയിരിക്കുന്നു.
പിതാക്കന്മാർ തങ്ങൾ  പ്രാപിച്ച ദര്ശനങ്ങളിലൂടെ ഉറപ്പിച്ച ആത്മീയ ജീവിതം.വിശുദ്ധിയും വേർപാടും  ജീവിതത്തിൽ  മുറുകെ  പിടിച്ചു പണിയപ്പെടുവാൻ പുതു തലമുറ തങ്ങളെ ഒരുക്കേണ്ടിയിരിക്കുന്നു.
ആധൂനികതയുടെ മ്ലേച്ഛതകൾ
യുവതലമുറയുടെ ദൗർബല്യം
ആയി തീരുമ്പോൾ നാം ഭയപ്പെടേണ്ടതായുണ്ട്.
പണ്ട്  കാലങ്ങളിൽ ആത്മാവിൽ പിതാക്കന്മാർ പാടി ആരാധിച്ചപ്പോൾ ജനത്തിനിടയിൽ ആത്മീക ഉണർവുണ്ടായി.എന്നാൽ ഇന്ന് ആധുനികതയിൽ സുവിശേഷത്തിന്റെ അംബാസ്സഡർമാർ ഫിലിം സ്റ്റർകളാണ്, സൽമാനും,ഷാറുക്കും
ക്രിസ്തീയ വേദികളിൽ യുവതലമുറയെ നിയന്ത്രിക്കുമ്പോൾ,
ആരാധന ഉണ്ട്,ഉണർവ്വുണ്ട് എന്നാൽ
ദൈവീകസാന്നിധ്യമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അല്ല,സൽമാന്റെയും ഷാരുഖിന്റെയും സാനിധ്യം ഇറങ്ങുന്നു.
അടിസ്ഥാനങ്ങൾ മാറ്റി കളയരുത് തലമുറയെ…
ഏദനിൽ തുറന്നപ്പോൾ അടഞ്ഞുപോയ ഒരു കണ്ണുണ്ട്.
തുറന്നപ്പോൾ കണ്ടത് നഗ്നതയാണ്.അല്ലെങ്കിൽ  തങ്ങളുടെ ബലഹീനതയാണ്.
എന്നാൽ അടഞ്ഞതു തങ്ങൾ നഗ്നരും ബലഹീനരും ആയിരിക്കെ ബലപ്പെടുത്തിയിരുന്ന കണ്ണാണ്.
ഇന്ന് ലോകത്തേക്ക് തുറന്നിരിക്കുന്ന കണ്ണ് നിന്റെ ബലഹീനതയെ കാണിച്ചു നിന്നെ ബലഹീനനാകുന്ന കണ്ണാണ്.
കൈപിടിച്ച് നടക്കേണ്ടവരാണ് നാം ഓരോരുത്തരും.ഈ ലോകത്തു ഉള്ളത് എല്ലാം നമ്മുടെ ബലഹീനതയെ കാണിക്കുന്നതാണ്.
ദൈവം മോശയെ ഉയർത്തി,  യോശുവയെ ഉയർത്തി,
ജനത്തെ കൈപിടിച്ച് നടത്തി.
ഇന്നും നിന്റെ ബലഹീനത വിട്ടു നടക്കണമെങ്കിൽ ദൈവത്തിന്റെ നടത്തിപ്പ് വേണം.
അതിനാൽ കർത്താവ് പറഞ്ഞു
ഞാൻ പോകുന്നത് നിങ്ങള്ക്ക്
നല്ലതു സകല സത്യത്തിലും
നടത്തുന്ന കാര്യസ്ഥൻ വരും.
യോഹന്നാൻ 16:8 അവൻ  വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
ഷാരൂഖാനെ പോലെ
ഒരു അഭിനേതാവല്ലായിരുന്നു എന്റെ യേശു എന്നതിനാൽ
എനിക്കുവേണ്ടി ഒരു ക്രൂശ് എടുത്തു.
തന്റെ ജീവനാൽ നമ്മുടെ  ജീവിതത്തിന്റെ സ്ക്രിപ്റ്റ്
മാറ്റിയെഴുതി,എന്റെയും  നിങ്ങളുടെയും ജീവിതത്തിന്റെ ക്ലൈമാക്സ് മാറി മറിഞ്ഞു.
ഏദനിൽ സാത്താൻ തിരുത്തിയെഴുതിയ
സ്ക്രിപ്റ്റ്  കർത്താവ്  വീണ്ടും
എഴുതി.
എഫെസ്യർ
1:9 അവനിൽ താൻ  മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ  നമ്മോടു അറിയിച്ചു.
1:10 അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
കാല സമ്പൂര്ണതയിലെ
വ്യവസ്ഥയെ മറന്നുപോകരുത്.
അതിനു ക്രിസ്തു യേശു എന്ന അടിസ്ഥാനത്തിൽ ഉറപ്പിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തുയേശുവിലുള്ള പൂര്ണതയാണ്
രക്ഷ. ഈ പൂര്ണതയെ വിസ്മരിച്ചുകൊണ്ടുള്ള എല്ലാം തന്നെ
അര്ഥമില്ലാത്തതാകുന്നു.
ഏദനിൽ  തുറന്ന കണ്ണുകളിലൂടെ  ഉള്ള കാഴ്ചകൾ നമ്മുക്ക് ഒഴിവാക്കുവാൻ കഴിയില്ല.
എന്നാൽ കൈപിടിച്ച് നടത്തുവാൻ ദൈവത്തിന്റെ ആത്മാവ് ഉണ്ടെങ്കിൽ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും  ബോധം വരുത്തും.
ഈ നടത്തിപ്പ് ഉണ്ടെങ്കിൽ നമ്മുടെ വേദികളിൽ അരങ്ങേറുന്ന ആരാധനകൾ മാറും.നിറയേണ്ടുന്ന  സാന്നിധ്യം നമ്മുടെ ഉള്ളിൽ നിറയുന്നെങ്കിൽ ഉണർവിന്റെ ശക്തി വ്യാപരിക്കും.അവിടെ  ഈ ലോകത്തിന്റെ ആരാധനകൾ കടന്നു വരുകയില്ല.
ആത്മീയ അന്ധത ആണ് തുറന്ന കണ്ണ്.അതിലൂടെ ബലഹീനത കാണിക്കുകയാണ് പിശാചിന്റെ പദ്ധതി.ആധൂനികതയുടെ പേരിൽ  അരങ്ങേറുന്ന മ്ലേച്ഛതകൾ എല്ലാം തന്നെ ഇപ്രകാരം ഉള്ള ബലഹീനതകൾ ആകുന്നു.
സങ്കീർത്തനങ്ങൾ
11:3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.

“അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു”

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.