ലേഖനം:പരമാധികാരിയിൽ നിന്നൊരധികാരം | റവ.പാസ്റ്റർ കെ ജോൺ ഷാർജ

യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ മൂന്നു വർഷം പിന്നിട്ടു. ഒടുവിലത്തെ ആറുമാസത്തെ ശുശ്രൂഷയുടെ ആരംഭത്തിൽ യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്റെ കൈസര്യയിൽ എത്തി. അതുവരെ തന്റെ ശിഷ്യന്മാരോടു ചോദിക്കാത്തതും അവർ തീരെ പ്രതീക്ഷിക്കാത്തതുമായ ഒരു ചോദ്യം ഗുരു അവരോടു ചോദിച്ചു: പുരുഷാരം എന്നെ ആർ എന്നു പറയുന്നു? (മത്താ.16:13) അവർ പുരുഷാരത്തിൽ നിന്നു കേട്ടതായ അഭിപ്രായങ്ങൾ യേശുവിനോടു പറഞ്ഞു. എന്നാൽ അപൂർണ്ണ ങ്ങളായിരുന്ന ആ അഭിപ്രായങ്ങളൊന്നുമായിരുന്നില്ല യേശുവിനറിയേണ്ടിയിരുന്ന ത്. താൻ ആരെന്നുള്ള പൂർണ്ണമായ അറിവ് ജനം പ്രാപിക്കണം എന്നാണ് യേശു ആഗ്രഹിച്ചത്. അതിനു നിയോഗിച്ചിരുന്ന ശിഷ്യന്മാർക്ക് തന്നെക്കുറിച്ചുള്ള പൂർണ്ണ മായ അറിവുണ്ടോ എന്നറിയുവാൻ യേശു അവരോടു ചോദിച്ച ചോദ്യമായിരുന്നു അടുത്തത്. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു? (മത്താ.16:15) അതിനു പത്രോസ് പറഞ്ഞ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” (മത്താ.16:16) എന്ന മറുപടി യേശുവിനെ തൃപ്തനാക്കി. അവർക്ക് തന്നെപ്പററി ശരിയായതും പൂർണ്ണമായതുമായ അറിവു ലഭിച്ചു കഴിഞ്ഞു. തുടർന്ന് യേശു പത്രോസിനെന്ന വണ്ണം അപ്പോസ്തലന്മാർക്കു നൽകിയ മറുപടി കർത്താവിന്റെ വേലക്കാർക്കു ആഗോളപരമായി ഇപ്പോഴും ഉപയോഗിക്കുവാൻ കഴിയുന്നതും ഉപയോഗിക്കേണ്ട തുമായ അധികാരമാണ്. ആ ദ്വിത്വഅധികാരം ഇപ്രകാരം നാം വായിക്കുന്നു:
“നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമി യിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” (മത്താ.16:19)
അപ്പോസ്തലന്മാർക്കു പ്രത്യേകമായി നൽകിയതാണ് കെട്ടുവാനും അഴിക്കു വാനും ഉള്ള അധികാരം. കെട്ടുക എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഡിഒ (deh’-o) എന്ന പദത്തിന് ആലങ്കാരികമായി നിരാകരികരിക്കുക, എതിർക്കുക, വില ക്കുക, തടയുക, മുതലായ അർത്ഥങ്ങളാണ് കാണുന്നത്. യഹൂദന്മാർ സാധാരണ യായി ഉപയോഗിക്കുന്ന ഒരു ശൈലിയാണ് കെട്ടുക എന്നതും അഴിക്കുക എന്ന തും. അതുകൊണ്ടു തന്നെ അപ്പോസ്തലന്മാർക്ക് മറ്റൊരു വ്യാഖ്യാനം കൂടാതെ ഈ കർതൃ മൊഴിയുടെ അർത്ഥം മനസിലായി. പരമാധികാരി നൽകിയ ഈ അധികാരത്തിന്റെ വ്യാപ്തിയും ഉദ്ദേശവും എന്തെന്നു നാം വ്യക്തമായി അറിഞ്ഞിരിക്കണം.
അധികാരിയുടെ ലക്ഷ്യം
ദൈവസഭയിൽ മാനുഷിക സ്വേച്ഛാധിപത്യം അനുവദിക്കുകയല്ല, മറിച്ച് ദൈവ ത്തിന്റെ സമ്പൂർണ്ണഹിതം നിറവേറ്റുക എന്നതാണ് ഈ അധികാരം കൊണ്ട് അർത്ഥമാക്കുന്നത്. ദൈവസഭ പണിയപ്പെടേണ്ടത് ക്രിസ്തു എന്ന പാറമേലാണ് എന്ന് കർത്താവ് ഇതിനു മുൻപ് പ്രസ്താവിച്ചതാണ്. സഭ പണിയുവാനുദ്ദേശി ക്കുന്ന യഹൂദന്മാരുടെ ഇടയിലും ജാതികളുടെ ഇടയിലും അവരവരുടേതായ വിവിധ ആചാരാനുഷ്ഠാനങ്ങളുണ്ട്. യേശു പണിയുന്ന തന്റെ സഭയിൽ പ്രാദേ ശിക ആചാരാനുഷ്ഠാനങ്ങളോ, ചട്ടങ്ങളോ സ്വാധീനം ചെലുത്തുവാൻ പാടില്ല. സ്വർഗ്ഗരാജ്യത്തിൽ നടപ്പാക്കേണ്ടത് സമ്പൂർണ ദൈവഹിതം മാത്രം. ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെടുന്ന മഹാരാജ സഭയിൽ രാജനിയമം മാത്രമായിരിക്കണം ആഗോളവ്യാപകമായി നിലവിൽ വരേണ്ടത്. പ്രാദേശിക സഭകൾ രൂപം കൊള്ളൂമ്പോൾ ആ ദേശത്തെ ആചാരങ്ങളോ, ദേശനിവാസികളു ടെ പാരമ്പര്യാനുഷ്ഠാനങ്ങളോ മാനുഷിക നിയമങ്ങളോ, വ്യക്തിതാല്പര്യങ്ങ ളോ ദൈവസഭകളിൽ സ്വാധീന ചെലുത്തിയാൽ സഭ ക്രിസ്തുവിന്റെ അധീനത യിൽ നിന്ന് സാത്താന്യ നിയന്ത്രണത്തിലേക്കു നിപതിക്കും. അതുകൊണ്ട് പാതാളഗോപുരങ്ങൾ ദൈവസഭയെ ജയിക്കാതിരിക്കേണ്ടതിന് വചന വിരുദ്ധ വിഷയങ്ങൾ ദൈവസഭകളിൽ കടക്കാതിരിക്കത്തക്ക വിധത്തിൽ നിരാകരിക്കു വാനും, എതിർക്കുവാനും, വിലക്കുവാനും പരമാധികാരിയിൽ നിന്ന് അധികാ രം കൈമാറ്റം ചെയ്യപ്പെടുന്ന കർതൃ ശബ്ദമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്.
കെട്ടുവാനുള്ള അധികാരം നൽകുന്നതോടൊപ്പം അഴിക്കുവാനും അഥവാ അനുവദിക്കുവാനും ഉള്ള അധികാരവും സഭയുടെ നാഥൻ അപ്പോസ്തലന്മാർ ക്കു നൽകി. എന്താണ് അനുവദിക്കേണ്ടത്. അവർ ക്രിസ്തുവിൽ നിന്ന് പ്രാപിച്ച ഉപദേശം, അവരുടെ ഗുരുനാഥനിൽ നിന്ന് ഗ്രഹിച്ച സ്വർഗ്ഗീയ നിബന്ധനകൾ. സ്വർഗ്ഗപുത്രന്റെ നിയമങ്ങൾ ഇതാണ്, ഇത് മാത്രമാണ് അവർ സഭയിൽ അനുവദിക്കേണ്ടത്.
കെട്ടേണ്ടതും അഴിക്കേണ്ടതും എന്ത് എന്നും കൂടി അറിഞ്ഞിരിക്കണം. വ്യക്തി കളെ സൂചിപ്പിക്കുന്ന അവൻ എന്നോ, അവർ എന്നോ ഉള്ള പദമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അത് എന്ന പദമാണ്. അതുകൊണ്ടു തന്നെ വ്യക്തി കളെയല്ല കെട്ടേണ്ടതും അഴിക്കേണ്ടതും പകരം. ആചാരങ്ങളും സംഹിതകളുമാണ്.
ഏകോപിത നിയമം.
നിയമങ്ങൾ അപ്പോസ്തലന്മാർക്കു ബോധിച്ചതുപോലെ ചെയ്യാമോ? ഒരിക്കലും പാടില്ല. കാരണം ജഡരക്തങ്ങളിൽ നിന്നല്ല സ്വഗ്ഗസ്ഥനായ പിതാവിൽ നിന്നു തന്നെ വെളിപ്പാട് പ്രാപിച്ചതിനു ശേഷമാണ് പത്രോസിനു ഈ അധികാരം നൽകിയത് എന്നതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. സ്വർഗ്ഗീയ വെളിപ്പാടി ന്റെ, എന്നു പറഞ്ഞാൽ നിർമലമായ വചനാടിസ്ഥാനത്തിലായിരിക്കണം പ്രാദേശിക സഭകളിൽ നിയമങ്ങൾ അനുവദിക്കപ്പെടേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ ആഗോള ദൈവസഭയിൽ ഒരേ വചനവും, ഒരേ ഉപദേശവും നിലനിൽക്കുകയുള്ളൂ.
അതിനു വിപരീതമായി ആദിമ സഭകളിൽ രൂപംകൊണ്ട കാർമേഘങ്ങളെ അപ്പോസ്തലന്മാർ ഏക മനസ്സോടെ എതിർത്തു നിന്നു. അതുകൊണ്ടാണ് യഥാർത്ഥ ദൈവസഭ നിർബന്ധമായും അനുസരിക്കേണ്ടതും നടപ്പാക്കേണ്ട തുമായ ഉപദേശവിഷയങ്ങളെ ഉറപ്പിച്ചുകൊണ്ട് റോമാ ലേഖനം മുതൽ യൂദാ യുടെ ലേഖനം 21 ലേഖനങ്ങൾ അമൂല്യ നിധികളായി ദൈവസഭക്കു ലഭ്യമായത്. അപ്പോസ്തലന്മാർ ദൈവസഭയിൽ നിയമം നടപ്പാക്കുമ്പോൾ അവർ എടുത്ത അടിസ്ഥാനം എന്തെന്നു പ്രവൃ.15:28 ൽ നാം കാണുന്നു. വിഗ്രഹാർപ്പിതം, ശ്വാസം മുട്ടിച്ചത്തത്, പരസംഗം എന്നിവ വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും ജനത്തിന്മേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവി നും ഞങ്ങൾക്കും തോന്നിയിരുന്നു. പരിശുധാത്മാവിനു തോന്നിയതു തന്നെ ശിഷ്യന്മാർക്കും തോന്നത്തക്ക വിധത്തിൽ യോഗ്യരായ നേതൃത്വം.
പരമോന്നത കോടതി
പരിശുദ്ധാത്മാവിന്റെ ആലോചനയാലും ക്രിസ്തുവിന്റെ പ്രമാണത്തിനും ഉപദേശത്തിനും അനുസരണമായി സഭയിൽ നിന്ന് വിലക്കുന്നതും, തടയുന്നതും സ്വർഗ്ഗത്തിലും അതുപോലെ വിലക്കപ്പെടുകയും തടയപ്പെടുകയും ചെയ്യും. അതുപോലെ സഭയിൽ അനുവദിക്കുന്നത് സ്വർഗ്ഗത്തിലും അംഗീകരിക്കും. ഇവിടെ ഭൂരിപക്ഷത്തിന്റെ പിന്തുണയോ, ന്യൂനപക്ഷത്തിന്റെ എതിർപ്പോ, നിസ്സഹകരണമോ ഒരു പ്രശ്നമേയല്ല എന്നു മനസിലാക്കണം. സ്വർഗ്ഗീയ കോടതി ഒപ്പുവച്ചാൽ പിന്നെ ഈ ലോകത്തിന്റെ അഭിപ്രായത്തിനെന്തു വില? അതുകൊണ്ട് ദൈവസഭ പരിശുദ്ധാത്മാവിനാൽ മാത്രം നയിക്കപ്പെടട്ടെ.
ഒരു ചിന്ത
ആധുനികയുഗത്തിൽ സഭയിലെ തീരുമാനങ്ങളിൽ ആർക്കാണു സ്വാധീനം? ന്യൂനപക്ഷത്തെ തള്ളി ഭൂരിപക്ഷത്തിന്റെ അഭിപ്രായം നടപ്പിൽ വരുത്തു മ്പോൾ ശ്രദ്ധിക്കുക: ഭൂരിപക്ഷമോ, ന്യൂനപക്ഷമോ അല്ല ദൈവത്തിനു പ്രധാനം. ഉന്നതനു പ്രധാനം തന്റെ വചനം മാത്രമാണ്. പരിശുദ്ധാത്മാവാണ് അത് സഭ യിൽ നടപ്പിൽ വരുത്തുവാൻ ആജ്ഞാപിക്കുന്നത്. അതു കേൾക്കുകയും പ്രയോഗികമാക്കുകയും ചെയ്യുക മാത്രമാണ് നേതൃത്വത്തിന്റെ ഉത്തരവാദി ത്വം. അത് ദൈവസഭയിൽ നടപ്പായാൽ ദൈവജനം ദൈവാത്മാവിനാൽ നടത്തപ്പെടും. അപ്പോൾ ജനത്തിന്റെ സ്ഥിതിക്കു മാറ്റം വന്ന് നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു (1 കൊരി.2:16) എന്ന് പൗലോസ് പറയുന്നതുപോലെ ക്രിസ്തുവിനുവേണ്ടി മാത്രം ചിന്തിക്കുന്നവർ എന്ന ആത്മീയ അനുഭവത്തിലേക്ക് ജനം ഉയർത്തപ്പെടുകയും ചെയ്യും. അതിനായി കർതൃ വയലിൽ അദ്ധ്വാനനിരതരായിരിക്കുന്ന തന്റെ വിശ്വസ്തരെ ഉന്നതൻ സഹായിക്കുമാറാകട്ടെ!!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.