ലേഖനം:മാധ്യമങ്ങള്‍ എല്ലാം കൈയ്യെത്തും ദൂരത്ത്‌ | ബിനു വടശ്ശേരിക്കര

ഇത് ഒരു വിപ്ലവത്തിന്റെ കാലമാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഉപരിപ്ലവത്തിന്റെ ഭാഗമായുണ്ടായ ഒരു ലൈംഗിക സ്ഫോടനം ആണ് ഇന്നിന്റെ പ്രത്യേകത. എല്ലായിടത്തും ലൈംഗികതയ്ക്കാണ് സ്ഥാനം. പത്രമധ്യമങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് ലൈംഗിക വാര്‍ത്തകള്‍ സൃഷ്ടിച്ചുമാത്രമാണ്. ഒരു കാലത്ത് വാര്‍ത്തയല്ലാഞ്ഞ പലതും ഇന്ന് വാര്‍ത്തയാണ്. പത്രം എടുത്താല്‍ ആദ്യം ചിലര് അനേഷിക്കുന്നതും ഇത്തരം വാര്‍ത്തകളാണ്.

തിരക്കുള്ള ഒരു ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അതാ അന്തി പത്രക്കാരന്‍ വാര്‍ത്തകള്‍ പൊട്ടിച്ചു കടന്നുവരുന്നു . “എസ്.ഐ. നേഴ്സിനെ തട്ടിക്കൊണ്ടുപോയി” ,“ കാമുകിയെ കാമുകന്‍ തല്ലിക്കൊന്നു”. “ ഗര്‍ഭപാത്രം വിറ്റതിന് 40 കാരിക്ക് തടവ്” ഇങ്ങനെ എന്തെല്ലാം. .
പിന്നീടാണ് മനസ്സിലായത് ലോകത്തിന്റെ മറ്റേതോ മൂലക്ക് നടന്ന ഒരു ലൈംഗിക വാര്‍ത്തയാണ് പെരുപ്പിച്ച് ഇത്ര വലുതാക്കിയത്.

ലൈംഗികത കുത്തിനിറച്ച ആഴ്ചപതിപ്പുകളും മാസികകളും ചൂടപ്പം പോലെ വിറ്റഴിയപ്പെടും അതുകൊണ്ട് തന്നെ അത്തരത്തിലുള്ളവയാണ് പ്രധാനമായും ഉള്‍പ്പെടുത്തുന്നത്: പലതും അറിവുകള്‍ ആണെങ്കില്‍ ചെന്നെത്തുന്നത് കൌമാരക്കാരുടെയും യുവജനങ്ങളുടെയും കൈയിലാണ്. പേരില്‍ സ്ത്രികളുടെ മാസികയാണ് എന്നാല്‍ കൂടുതല്‍ വായനക്കാരും പുരുഷന്മാരാണ്.

മൊബൈല്‍ ഫോണിന്റെ വരവോടെ ലോകം 100 വര്‍ഷം മുമ്പിലേക്കായി. കൈപിടിയില്‍ ലോകം മുഴുവന്‍ ഒതുക്കാന്‍ മൊബൈലിനാകും. മൊബൈലില്‍ ഇന്റര്‍നെറ്റും, ത്രി- ജിയും , ബ്ലുടുത്തും എല്ലാം നന്നായി വിനിയോഗിക്കപ്പെടുന്നത് യുവജനങ്ങള്‍ക്കിടയില്‍ തന്നെയാണ്. എല്ലാ മൊബൈല്‍ കമ്പനികളുടെ ഓഫറും യഥെഷ്ടം വിനിയോഗിക്കുന്നതും അവര്‍ തന്നെയാണ്. രാത്രി പതിന്നൊന്നുമുതല്‍ രാവിലെ ആറുമണിവരെ ഫോണ്‍ വിളിക്കാന്‍ ഫ്രി ഓഫര്‍ നല്‍കുന്ന കമ്പിനികള്‍ വട്ടമിടുന്നതും യുവജനങ്ങളെയാണ്, അല്ലാതെ 11 മണി കഴിഞ്ഞ് ഭാര്യയും- ഭര്‍ത്താവും ഫോണില്‍ സംസാരിചിരിക്കില്ലല്ലോ.

ഫോണില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കുന്ന അനേകര്‍ നമ്മുക്ക് ചുറ്റും ഉണ്ട് . കഴിഞ്ഞദിവസം ….. പഠിക്കുന്ന മകനെയും കൂട്ടി എന്റെ അടുക്കല്‍ വന്ന മാതാവ് പറഞ്ഞു “മോന്‍ നല്ല പയ്യനാ! ദൂത് ഒക്കെ പറയും പക്ഷേ, പറഞ്ഞാല്‍ അനുസരണം ഇല്ല, പിന്നെ സന്ധ്യക്ക് ഫോണുമായി ടെറസ്സില്‍ കയറിയാല്‍ പിന്നെ 11 മണി കഴിഞ്ഞെ താഴെ വരൂ. അല്ലാതെ പ്രശ്നം ഒന്നുമില്ല” സംസാരിച്ചു വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. സ്വന്തം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുമായി അവന്‍ പ്രണയത്തിലാണ്. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ രണ്ടു പേരും പരിധിക്കു ( മാതാപിതാക്കളുടെ) പുറത്തു തന്നെയാണ്.

കഴിഞ്ഞ ദിവസം എന്റെ മൊബൈലിലേക്ക് വന്ന സന്ദേശം വളരെ ഇഷ്ടപ്പെട്ടു.”നിങ്ങളുടെ പ്രണയിക്ക് ഒരു റോസ് അയക്കുവാന്‍ Rose എന്ന്‍ ടൈപ്പ് ചെയ്ത് അയയ്ക്കുക”. ഒരു പക്ഷേ കുറെ നാള്‍ കഴിയുമ്പോള്‍ ഒരു വാഴകുല വേണമെങ്കിലും മൊബൈലില്‍ കൂടി അയ്‌ക്കാം എന്ന സ്ഥിതി വരും , ഇന്ന് എസ്.എം .എസ് പോകുന്നപോലെ ഇഷ്ട് വസ്തുക്കള്‍ ഒക്കെ അയക്കുന്ന കാലത്തിനായി കാത്തിരിക്കാം . വിവാഹിതര്‍ക്കും 60 കഴിഞ്ഞവര്‍ക്കും എല്ലാം ഈ റോസ് അയയ്ക്കാനുള്ള സന്ദേശം എത്തും. പരസ്പരം കണ്ടു സംസാരിക്കുവാന്‍ ത്രി.ജീ… കാര്യം നിലവില്‍ വന്നു. ഇതിന്റെയും ഗുണം പരമാവധി പ്രയോജനപ്പെടുത്തന്നത് യുവജനങ്ങള്‍ തന്നെയാണ്. വരുന്ന വിപത്തുകള്‍ തിരിച്ചറിയാതെ മക്കളുടെ ഇഷ്ടത്തിന്‍ അനുസരിച്ച് എല്ലാം നല്‍കുന്ന മാതാപിതാക്കള്‍ സ്വയം അപകടം വിതക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു ക്യാമ്പില്‍ യുവജനങ്ങളുമായി സംസാരിക്കുമ്പോള്‍. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്‌ . സാറെ അശ്സ്ലില സിഡി ഒന്നും ഞങ്ങള്‍ക്കുവേണ്ട, കൈയ്യില്‍ മൊബൈലും ബ്ലുടുത്തും ഉണ്ടല്ലോ, അതു മതി”.

രാത്രി വൈകിയും മൊബൈല്‍ യഥേഷ്ട്ടം സംസാരിക്കുന്നവര്‍, അശ്സ്ലില എസ്.എം.എസ്സ് അയക്കുന്നവര്‍ . എല്ലാം ഇന്നത്തെ യുവലോകത്തിന്റെ പ്രശ്നങ്ങളില്‍ ചിലതാണ്.
സഭാരാധനക്കിടയില്‍ പോലും എസ്‌ എം എസ്സ് അയക്കുന്ന യുവതലമുറ സഭകള്‍ക്കും പാസ്റ്റ്രര്‍മാര്‍ക്കും തലവേദനയാണ് സ്യഷ്ടിക്കുന്നത്. തത്സമയം ക്രിക്കറ്റ് സ്കോര്‍ മൊബൈലില്‍ ലഭിക്കുമെന്നതിനാല്‍ , ആരാധ ഒഴിവാക്കി, ക്രിക്കറ്റ് കാണുന്ന രീതി കുറഞ്ഞു തുടങ്ങി എന്ന്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.

എന്തുകണ്ടാലും ഒരു ഫോട്ടോയ്ക്കായി മൊബൈലില്‍ ഉയര്‍ത്തി നില്‍ക്കുന്നവരെ പറ്റി കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രം എഴുതിയിരുന്നു. വണ്ടി മറിഞ്ഞ്, അലമുറയിട്ട് പലരും കരയുമ്പോള്‍ , നിര്‍വികാരികളായി മൊബൈല്‍ ഉയര്‍ത്തി വീഡിയോ പകര്‍ത്തുന്നവരെ കണ്ട് ചിലരെങ്കിലും മുക്കത്ത് വിരല്‍ വെച്ചു പോയി.
കേരളത്തിലെ പ്രമുഖ പട്ടണത്തില്‍ 5-ം ക്ലാസു മുതല്‍ പഠിക്കുന്ന കുട്ടികള്‍ സ്കൂള്‍ വിട്ട് നേരെ ഇന്റര്‍നെറ്റ്‌ കഫേയിലേക്കാണ് പോകുന്നത് ഇഷ്ട്ടമുള്ള സൈറ്റുകള്‍ കാണുവാന്‍ മറ്റു ചിലര്‍ സൗഹൃദ നെറ്റുവര്‍ക്കുകള്‍ ( Social Net Works) ആയ ഫെയ്സ്ബുക്കിനും , ഓര്‍ക്കട്ട്, ഹൈഫൈ,ട്വിറ്റെര്‍ ഇങ്ങനെ മറ്റും പലതിനും അടിമകളാണ്. എല്ലാം മൊബൈലില്‍ ലഭ്യമായതിനാല്‍ സൗകാര്യങ്ങള്‍ വേറെയും (ഇവ കൊണ്ട് ഗുണങ്ങള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല) ഗുണങ്ങള്‍ ഉണ്ടെങ്കിലും ദോഷകരമായാതിനാണ് പലതും ഉപയോഗിക്കപ്പെടുന്നത്.

ടിവി മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും വളരെയാണ്, നല്ലതും അഴുക്കും എല്ലാം വീടിനുള്ളില്‍ എത്തിക്കുന്നതില്‍ ടിവി വിജയിച്ചു. “ വിഡ്ഢിപ്പെട്ടി എന്ന്‍ ആര്‍ത്തവരുടെ വീട്ടില്‍ എല്ലാ മുറിയിലും ടിവികള്‍. ഒരു പക്ഷേ പലരും അറിവില്ലാതെയാണ് ടിവിയെ വിഡ്ഢിപ്പെട്ടി എന്ന്‍ വിളിച്ചത്. അതെല്ലാം “ടിവി നീ ക്ഷമിക്കുക” എന്ന്‍ ചിലരെങ്കിലും പറയാറുണ്ട്. ഇന്ന്‍ ടിവിയാണ് പലരുടെയും നേരം പോക്കിനുള്ള ഉപാധി. സീരിയലും, സ്റ്റാര്‍സിംഗറും, സിനിമയും ക്രിക്കറ്റും ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലരാണ്. സന്ധ്യ പ്രാര്‍ത്ഥനയ്ക്കുള്ള സമയം സീറിയാലിന്‍ മാറ്റിയവര്‍ പറയുന്നത്, ഓ പിന്നാണനെങ്ങിലും പ്രാര്‍ഥിക്കാം, ഇത് പിന്നെ കാണാന്‍ കഴിയില്ലല്ലോ” എന്നാണ്. ഒരര്‍ത്ഥത്തില്‍ ‘ടിവി’ എന്ന രണ്ടാക്ഷരത്തിന്റെ മുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നര്‍ക്ക് ‘വിദ്യ’ എന്ന രണ്ടക്ഷരം നഷ്ട്ടപെടാം. പഠിക്കുന്ന കുട്ടികള്‍ തുടര്‍ച്ചയായുള്ള പരിപാടികള്‍ കാണുന്നത് നന്നല്ല . കൂടുതലായി ടിവികാണുന്നത് കണ്ണിനെയും ശരീരത്തെയും പ്രതികൂലമായി ബാധിക്കും. കഥാപാത്രങ്ങള്‍ക്ക് നിത്യജീവിതവുമായി ബന്ധം കറവാണ് .എന്നാല്‍ ഈ കഥാപാത്രം ഞാന്‍ ആണ് എന്ന വിചാരമാണ് പലരെയും ഇത് കാണാന്‍ പ്രേരിപ്പിക്കുന്നത്. പ്രേമബന്ധങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, വഞ്ചന, ചതി, കൊലപാതകം , മന്ത്രവാദം, പ്രേതകഥകള്‍ ഇവയാണ് സീരിയലുകളിലെ മുഖ്യവിഷയം. ഇന്നത്തെ വിശ്വാസികളില്‍ ഭൂരിപക്ഷം, വീട്ടമ്മമാരും ഇത്തരം പരിപാടികള്‍ക്ക് അടിമകലാണ്. ദൈവാശ്രയത്തെക്കാള്‍ ഉപരി ടിവിയെ ആശ്രയിചാണ് ജീവിതത്തെ വിലയിരുത്തുന്നത്.

ഇത് ജീവിതത്തിന്റെ ഭാഗമാക്കുന്ന പല പെണ്‍കുട്ടികളിലും ഒളിച്ചോടുവാനും ആത്മഹത്യ പ്രവണതയും , കീഴടങ്ങാനുള്ള വൈമുഖ്യവും പ്രകടമായി കാണാം. ഭാവിയില്‍ ഇത് വളരെ ദോഷം ചെയ്യാം. മനുഷ്യന്റെ ലോലവികാരങ്ങളെ ഉണര്‍ത്തി വിജയം നേടുകയാണ് ഇത്തരം സീരിയലുകള്‍ ചെയുന്നത്. സീരിയലുകളും, സ്റ്റാര്‍സിംഗറും തയ്യാറാക്കുന്നതു കണ്ടാല്‍ പിന്നെ ഇതൊന്നും ആരും ഇഷ്ടപ്പെടില്ല . ഇത് പലരും കാണുന്നത് ഒരു വാസ്തവ സംഭവം പോലെയാണ്. എന്നാല്‍ കാഴ്ചക്കാരെ വിഡ്ഢിയാക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ എല്ലാം തന്നെ. മൂല്യധിഷ്ടിതമായ നല്ല പരിപാടികള്‍ ഉണ്ട്. ഇനിയും അത്തരത്തില്‍ നല്ല പരിപാടികള്‍ ഉണ്ടാകണം. ക്രിസ്തീയ മൂലങ്ങള്‍ ഉള്ള ടിവി പ്രോഗ്രാമുകള്‍ തുലോം കുറവാണ്. എന്തിനേറെ ക്രിസ്ത്യന്‍ ചാനലുകളില്‍ പോലും പരിപാടികള്‍ ചെയ്യുവാന്‍ കഴിവുള്ളവര്‍ കുരവാണ്.

രക്ഷിക്കപ്പെട്ടവര്‍ ദ്രിശ്യമാധ്യമ രംഗത്ത് വളരെ കുറവാണ്. പത്രങ്ങള്‍ പുറത്തിറങ്ങുന്ന പോലെ മൂല്യാധിഷ്ടിത ദ്രിശ്യാവിഷ്ക്കാരങ്ങള്‍ പുറത്തിറങ്ങുന്നത് നന്നാണ്. മൂല്യങ്ങള്‍ ഇല്ലാത്ത പരിപാടികള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കുന്നതിനാല്‍ മൂല്യധിഷ്ടിത പരിപാടികള്‍ക്ക് ഇന്ന്‍ വിപണി ഇല്ല.
ഏതെങ്കിലും മാധ്യമങ്ങള്‍ക്ക് നിങ്ങള്‍ അടിമയാന്നെങ്കില്‍ സ്വയം പുറത്ത് വരിക
നിങ്ങളുടെ സമയത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നവയോട് വിടപരയുക
ടിവി, കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാന്‍ കുട്ടിക്ക് പ്രത്യക സമയം നിശ്ചയിക്കുക.
മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് പക്വത പ്രാപിക്കും മുമ്പ് നല്‍കാതിരിക്കുക, യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യം ഫോണ്‍ ഉപയോഗിക്കുവാന്‍ നല്‍കുക
വീട്ടില്‍ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് കമ്പ്യൂട്ടര്‍ സ്ഥാപിക്കുക
ഇത്തരത്തില്‍ ഏതെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ നേരിടുന്നെങ്കില്‍ ഒരു ക്രിസ്ത്യന്‍ കൌണ്‍സിലരുടെ സഹായം നേടുക
യുവജന ക്യാമ്പ് സെമിനാറുകള്‍ തുടങ്ങിയവയ്ക്കായി മുന്‍കൈ എടുക്കുക
ജീവിതത്തില്‍ ദൈവത്തിന്‍ പ്രാധാന്യം നല്‍കുക , ദൈവവചനം അനുസരിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.