ലേഖനം:പണ്ടേയുള്ള നാളുകളെ മറന്നു പോകരുത് | നെവിൻ മങ്ങാട്ട്

നന്ദി എന്നുള്ള പദം അന്യനിന്ന് പോയ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യന് മനുഷ്യനോട് മാത്രമല്ല ദൈവത്തോടുപോലും നന്ദി കാണിക്കുവാൻ മറന്ന് പോകുന്ന ഒരു തലമുറയിലാണ് നമ്മൾ ആയിരിക്കുന്നത് എന്നുള്ള വലിയ തിരിച്ചറിവ് നമുക്ക് ഉണ്ടാവണം. ഒരുകാലത്തു ക്രിസ്തീയ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു ദൈവത്തിനു നന്ദി കരേറ്റുക എന്നുള്ളത്. എന്നാൽ കാലത്തിന്റെ ചക്രം കറങ്ങി നീങ്ങിയപ്പോൾ മനുഷ്യമനസ്സിൽ സ്വാർത്ഥത എങ്ങനെയോ കയറിപറ്റി. നമ്മുടെ മനോഭാവമാണ് നമ്മളെ എന്നും വത്യസ്തരാക്കുന്നത് .

ജീവിത അനുഭവങ്ങളാണ് പലപ്പോഴും നമ്മളെ ദൈവത്തോട് അടുപ്പിക്കുന്നത്. ജീവിത യാഥാർഥ്യങ്ങൾ നമ്മളെ പലതിനോടും അടുപ്പിക്കുകയും പലതിനോടും അകറ്റുകയും ചെയ്യും. നമ്മുടെ നിരാശകളും വേദനകളും ഒരുപക്ഷെങ്കിൽ കൂടെ നിൽക്കുന്ന വ്യക്തിക്കോ നമ്മുടെ കൂട്ട് സഹോദരങ്ങൾക്കോ മനസിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. അവർ നമ്മുടെ പുറമെയുള്ളവയെ നോക്കി നമ്മുടെ മനസിനെ വിലയിരുത്തുമ്പോൾ വിശുദ്ധ വേദപുസ്തകം നമ്മളെ ഇങ്ങനെ കാണിക്കുന്നു യഹോവയോ ഹൃദയങ്ങളെ തൂക്കി നോക്കുന്നു. ഇത് ദൈവീക ഗുണങ്ങളിൽ ഒന്നാണ് . നമ്മുടെ ഭാരങ്ങളെ തൂക്കി നോക്കി അതിന്റെതായ നിലയിൽ അറിയുവാൻ ഒരു മനുഷ്യർക്കും സാധിക്കയില്ല. അതാണ് യിരെമ്യാവിന്റെ പുസ്തകം 17:7ൽ കാണുന്നത് “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”. കൂരിരുളിന്റെ താഴ്‌വരയിൽ കൂടെ ഏകാനായി പോയ വ്യത്യസ്ത അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ വന്നിട്ടില്ലേ ? എന്നാൽ ഒരു ചോദ്യം യഹോവ നിന്റെ സ്ഥിതി മാറ്റിയപ്പോൾ പണ്ടേയുള്ള വഴികളെ ഓർത്തു ഇന്ന് നീ ദൈവത്തെ സ്തുതിക്കാറുണ്ടോ? അന്നത്തെ ഒരു പ്രാർത്ഥന ജീവിതം ഇന്ന് നമുക്ക് ഉണ്ടോ? വളരെ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ടത്തെ വഴികളെ ഓർത്തു സ്തുതിക്കുന്നവനോട് മാത്രമേ നാളെകളിൽ വരുന്ന കഷ്ടതകളിൽ ദൈവം കരുണ കാണിക്കുകയുള്ളു. ദൈവത്തോട് മാത്രമല്ല നമ്മുടെ ഇല്ലായ്മകളിൽ നമ്മുടെ ബുദ്ധിമുട്ടുകളിൽ നമ്മളെ സഹായിച്ച അല്ലെങ്കിൽ നമുക്ക് വേണ്ടി പ്രാർത്ഥിച്ച വ്യക്തികളോട് നമ്മുടെ ഇന്നത്തെ നല്ല അവസ്ഥയിൽ നാം നന്ദി കാണിക്കാറുണ്ടോ? പലയിടത്തും അങ്ങനെ സഹായിച്ച വ്യക്തികളെ കാണുമ്പോൾ മുഖം തിരിച്ചു പോകുന്ന ഒരു പെന്തകോസ്ത് സമൂഹമാണ് നമുക്ക് ചുറ്റും. ദൈവം അത് വെറുക്കുന്നു. നിഗളികളെ ദൈവം നശിപ്പിക്കും. ദൈവത്തോട് നന്ദി ഉള്ളവർക്കേ മനുഷ്യരോടും നന്ദി കാണിക്കുവാൻ സാധിക്കു. നന്ദി നമ്മുടെ സ്വഭാവത്തിന്റെ ഒരുഭാഗം ആവണം. ദൈവവും അതാണ് നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. 1 തെസ്സലൊനീക്യർ 5:18ൽ ഇങ്ങനെ കാണുന്നു “എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”. സ്തോത്രം ചെയ്യുന്നതിലൂടെ ദൈവത്തോട് നന്ദി അർപ്പിക്കുകയാണ് ചെയുന്നത്. ഒന്ന് നമ്മൾ മറന്ന് പോകരുത് ഇന്നത്തെ നമ്മുടെ നല്ല അവസ്ഥക്ക് കാരണക്കാരായ ചില വ്യക്തികൾ ഉണ്ടാവാം അവരെ ഓർത്തു നമ്മുടെ ആയുസിന്റെ ഒടുവിൽ വരെ സ്തോത്രം ചെയേണ്ടത് നമ്മടെ ഉത്തരാവാദിത്തം ആണ്. ഇനി അവരെ നമുക്ക് വേണ്ടി ഒരുക്കിയ ദൈവത്തെയും ഇടവിടാതെ സ്തുതിക്കേണം. സ്തുതികളിന്മേൽ യഹോവ വസിക്കുന്നു. ദൈവം വസിക്കുന്നടത്തു പിശാചിന് ഇടമില്ല. പിശാചിന് ഇടം കൊടുക്കാതിരിപ്പാൻ എല്ലാവരോടും നല്ല മനസാക്ഷിയും നന്ദിയുള്ള ഒരു മനോഭാവം നമുക്ക് ഉണ്ടാവട്ടെ. അതൊരു ദൈവീക കൃപയാണ്. അതും ദൈവസ്നേഹത്തിന്റെ ഒരു വെളിപ്പെടുത്തലാണ്. മറ്റുള്ളവർ ദൈവത്തിങ്കലേക്ക് അടുക്കുന്നതിന് നമ്മൾ ഒരു കാരണമായാൽ അതില്പരം ഭാഗ്യം നമുക്ക് ഈ ലോകത്തിൽ ലഭിക്കാനില്ല. നന്ദി എന്നുള്ളത് നമ്മുടെ ക്രിസ്തീയ സംസ്കാരമായി മാറട്ടെ. അതിനായി നമ്മുടെ മനസിനെ വീണ്ടും ഒരുക്കം. ദൈവം അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.