ലേഖനം:തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം | അലക്സ് പൊൻവേലിൽ

ഹു നിക്ഷേപവും, അൽപ്പധനവും തമ്മിലുള്ള വിശകലനം  വിശുദ്ധ വേദപുസ്തകത്തിന്റെ ആരംഭം മുതലുണ്ട് ബഹുസമ്പന്നന്നയിരുന്നിട്ടും ദൈവത്തിൽ മാത്രം ആശ്രയിക്കുവാനും, ദൈവത്താൽ മാത്രം  അറിയപ്പെടാനും  ആഗ്രഹിച്ച അബ്രഹാമും, ഗുണവും ദോഷവും തിരിച്ചറിഞ്ഞു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹ്യദയം ചോദിക്കുന്ന ശലോമോന് ചോദിക്കാതെ തന്നേ ദൈവം സമ്പത്തും മഹത്വവും കൊടുക്കുന്നു , എന്നാൽ പിന്നീട് താൻ പ്രാപിച്ച വെളിപ്പാട് ക്ലേശപൂർണ്ണനായധനികനായി ജീവിക്കുന്നതിലും അൽപ്പം ദ്രരിദ്രനെങ്കിലും  ദൈവഭയത്തിൽ ജീവിക്കുന്നത് ഉത്തമം എന്ന്  . ക്രിസ്തു യേശു തന്നെ ഉള്ളിൽ വിതക്കപ്പെട്ട ജീവന്റെ വചനം നിഷ്ഫലമാക്കു മാറു ഞെരുക്കി കളയുന്ന വഞ്ചനയാണ് ധനം എന്നു വിശേഷിപ്പിക്കുന്നു. ധനനിക്ഷേപങ്ങൾ നല്ലതും ആവശ്യവുമാണ് ഒരു നായയെ യജമാനൻ മെരുക്കി നിർത്തുന്നതുപോലെ നീയന്ത്രിച്ചു നിർത്തുവാൻ കഴിയുന്നവന്, അല്ലാതെ നമ്മെ നീയന്ത്രിച്ചു നിർത്താൻ അതിനെ അനുവദിച്ചാൽ അവിടെ നമ്മുടെ പതനം ആരൊഭിക്കുകയായി ബൈബിൾ നിരത്തുന്ന നിരവധി ഉപമകൾ പോലെ.

ഒരുമിച്ചു യാത്ര പുറപ്പെടുന്ന അബ്രാമും ലോത്തും പിന്നീട്  നീരോട്ടമുള്ള സ്വാർത്ഥതയുടെ വഴി ലോത്ത് സ്വയം തിരഞ്ഞെടുത്ത്, തനിക്കു തന്നെ നിക്ഷേപം വർദ്ധിപ്പിക്കുവാൻ ഇറങ്ങി പുറപ്പെടുന്ന ഒടുവിൽ  നാട്ടു രാജാക്കന്മാരുടെ യുദ്ധകാലത്ത് അബ്രാം   തന്റെ സഹോദര പുത്രനായ ലോത്തിനേ താൻ പാർത്തിരുന്ന സോദൊമിൽ നിന്ന് ശീനാർ രാജാവായ അമ്രാഫേലിന്റെ നേത്രുത്വത്തിൽ വന്ന് ബദ്ധനാക്കി കൊണ്ടുപോയതറിഞ്ഞു തുടർന്നു ചെന്നു വിടുവിച്ചുകൊണ്ടുവരുമ്പോൾ, ശാവേ താഴ്വര എന്ന രാജ താഴ്വരയിൽ അബ്രാമിനേ എതിരേറ്റ് വരുന്ന സോദോം രാജാവായ ബേര  പറയുന്നു  സമ്പത്ത് മുഴുവനും നീ എടുത്തുകൊൾക ഉടനേ അബ്രാം പറയുന്ന മറുപടി നമുക്ക് എക്കാലത്തും  ചരിത്രപരമാണ്   ഞാൻ അബ്രാമിനേ സമ്പന്നനാക്കി യെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നത ദൈവമാ‍യ യെഹോവയിങ്കലേക്ക് കൈയുയർത്തി സത്യം ചെയ്യുന്നു ദൈവം വിളിച്ചിറക്കിയ അബ്രാം വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്ത് ദൈവം ശിൽപ്പിയായ് നിർമ്മിച്ചതും അടിസ്ഥനങ്ങളുള്ളതുമായ നഗരത്തേമാത്രമേ ലക്ഷ്യമാക്കിയിരുന്നുള്ളു  അല്ലാതെ ഒരിക്കലും   സമ്പത്തുകാണുമ്പോൾ തന്റെ  കണ്ണ് മങ്ങിയിരുന്നില്ല .ഈ അബ്രാമിനോട് ദൈവത്തിന് ഒരു വാഗ്ദത്തം കൂടിയുണ്ട് അബ്രാമേ നീ ഭയപ്പെടേണ്ട അതെ ഞാൻ ആയിരിക്കും നിന്റെ അതിമഹത്തായ പ്രതിഫലവും, പരിചയും ഈ വാഗ്ദത്തം ഇന്നും അബ്രഹാമിന്റെ സന്തതികളായ നമ്മിലും അങ്ങനെ തന്നെ ശേഷിക്കുന്നു.(ഉൽപത്തി 14 : 1-23 )

എന്നാൽ അബ്രഹാം ഞങ്ങൾക്ക് പിതാവായിട്ടുണ്ട് എന്നു പറയുന്ന, അവകാശപ്പെടുന്ന തന്റെ പിൻ തലമുറ ദ്രവ്യാഗ്രഹത്തിന്റെ സകല കൌശലങ്ങളും പ്രയോഗിക്കുന്നതായിട്ടാണ് ആമോസ് പ്രവാചകൻ രേഖപ്പെടുത്തുന്നത് കള്ളത്തുലാസുകൊണ്ട് വഞ്ചനപ്രവർത്തിച്ച് എളിയവരെ പണത്തിനും ദരിദ്രന്മാരെ ഒരു കൂട്ടു ചെരുപ്പിനും  വാങ്ങുന്നവരും, കോതമ്പിന്റെ പതിർ വിൽക്കുന്നവരും, ദരിദ്രന്മാരെ വിഴുങ്ങുന്നവരും സാധുക്കളെ ഇല്ലാതാക്കുന്നവരും ആയവരുടെ പ്രവർത്തി ഞാൻ മറക്കയില്ല എന്ന് യഹോവ അരുളിചെയ്യുന്നു (ആമോസ് 8 :1-7)ദ്രവ്യാഗ്രഹം എന്ന അർബുധം കാർന്നു തിന്നുന്ന തലച്ചോറുമായി ഇത്തരക്കാരുടെ കൂട്ടത്തിലുള്ള ഒരുവൻ യേശു ക്രിസ്തുവിനോടു ചോദിക്കുന്നു  “ഗുരോ ഞാനുമായി അവകാശം പകുതി ചെയ്‌വാൻ എന്റെ സഹോദരനോട് കൽപ്പിച്ചാലും, തനിക്ക് ലഭിക്കേണ്ട മുതലിന്റെ പങ്ക്  കൈകാര്യം ചെയ്യുവാൻ അധികാരം ഉള്ളവനായി ഇദ്ധേഹം യേശുവിനേ കാണുന്നു , നീതിയുക്തമായി തനിക്കു  ലഭ്യമാകേണ്ട അവകാശം നേടിത്തരുവാൻ കഴിവുള്ള ഒരുവനായി  യേശുവിനേ കണ്ട് തന്നേ സമീപിക്കുന്നു. പക്ഷേ യേശു തന്റെ നിലപാട് ഗിരിപ്രഭാഷണത്തിലേ വെളിപ്പെടുത്തിയിരുന്നു നിങ്ങൾക്ക് സമ്പത്താണോ വിഷയം ദൈവത്തേ മറന്നുകളഞ്ഞേക്കു, ദൈവവും മാമ്മോനും ഒന്നിച്ചു പൊകില്ല (  ആരമ്യ ഭാഷയിൽ നിന്നും കടം എടുത്ത ഈ വാക്ക്  ധനത്തിന്റെ  ദുർ ദേവത എന്നും അത്യാഗ്രഹ ത്തോടെ ആർജ്ജിക്കുന്ന പണം എന്നും അർത്ഥം )  അപ്പോ ജീവിക്കാൻ പണം വേണ്ടേ എന്ന ചോദ്യം അതിനും കർത്താവ് തന്നെ മറുപടി തരുന്നുണ്ട് ആഹാരം ആണ് നിങ്ങളുടെ ആകുലം എങ്കിൽ ആ ആകുലം കൊണ്ട് ജീവൻ നിലനിർത്താൻ നിങ്ങൾക്കവുമോ ?  എന്ത് ധരിക്കും എന്ന വസ്ത്രത്തേപറ്റിയാണ് നിങ്ങളുടെ ആകുലം എങ്കിൽ  ശരീര സുരക്ഷ നിങ്ങൾക്കകുമോ ? ഇവയൊന്നും ഇല്ലാതെ പക്ഷി മ്യഗജാലങ്ങളെ ദൈവം പുലർത്തുന്നില്ലേ, ധനത്തിൽ സുരക്ഷകണ്ടെത്താൻ ആഗ്രഹിക്കുന്നവന്റെ വഴിയല്ല ദൈവ സേവ, അഥവാ രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവനേ പറ്റി പൌലോസ് പറയുന്നു ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണം എന്ന് , ഇവിടെ യേശുവിനേ സമീപിക്കുന്ന സഹോദരനിൽ നിന്നും തുല്യമായി അവകാശം നേടിയെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഉള്ളിലേ ദ്രവ്യാഗ്രഹ എന്ന രോഗബാധ തിരിച്ചറിഞ്ഞ് ആ സംഭവത്തിലൂടെ ജനത്തേ കർത്താവ് ഉപദേശിക്കുന്നു   ധനം ആർജ്ജിക്കുന്നതിലൂടെ സ്വരുകൂട്ടുന്നതിലൂടെയും ലഭിക്കും എന്നു കരുതുന്ന ആശ്വാസവും ആനന്ദവും സുരക്ഷിതത്വവും വെറുതെയാണ്. ദൈവം തീരുമാനിച്ചെങ്കിലേ അതനുഭവിക്കാൻ കഴിയൂ ഈ രാത്രിയിൽ പ്രാണൻ നഷ്ടപ്പെട്ടാൽ, ന്യായവിധിയിൽ നിന്റെ ഓഹരി  എവിടെ നിന്റെ ആശ്വാസം, ആനന്ദം, സുരക്ഷിതത്വവും എവിടെ ?

ഇന്നും ഇങ്ങനേ യേശുവിനേ പ്രശന പരിഹാരത്തിനും, ഉയർച്ചക്കും, വളർച്ചക്കും അനുഗ്രഹത്തിനും ഉള്ള ഉപാധിയായ് പരിചയപ്പെടുത്തുന്നവരും, സമീപിക്കുന്നവരും ഉണ്ട്,അത് സ്വരുകൂട്ടിവെക്കുന്നതിൽ സുരക്ഷിതത്വം കണ്ടെത്തുന്ന ലോക നിലവാരത്തിൽ നിന്നും ഒട്ടും വിഭിന്നമല്ല, യേശു പഠിപ്പിച്ചത് അതിനു നേർ വിപരീതമായ ഒരു സന്ദേശം ആണ്,അതിന്റെ ഒരു പരസ്യതെളിവാണ്  പടക് വിട്ടുകൊടുത്ത പത്രോസിൽ സംഭവിക്കുന്നത് കൂടുമ്പം പുലർത്താൻ രാമുഴുവൻ അധ്വാനിക്കുന്ന പത്രോസ് ക്രിസ്തുവിനെ നേരിട്ടുകഴിഞ്ഞപ്പോൾ രണ്ടു പടകുനിറയേഉള്ള മത്സ്യസമ്പത്ത് ഉപേക്ഷിച്ച് ഗുരുവിനേ പിന്തുടരുവാൻ രണ്ടാമതൊന്ന് ആലൊചിക്കെണ്ടിയിരുന്നില്ല, കരം കൊടുക്കാൻ ചൂണ്ടയിടേണ്ടി വന്നപ്പോഴും അവർ നിലപാട് മാറ്റിയില്ല മരണം വരെ മഹിമകണ്ടസാക്ഷികളായ് അവർ തൂടർന്നു,

ഇത് സ്വാർത്ഥതയുടേയും, സ്വരുകൂട്ടുന്നതിന്റെയും  ലോകപാഠങ്ങൾ അല്ല , കോതമ്പുമണിപോലെ ഫലം കായ്ക്കുവാൻ സ്വയത്തേ  മരണത്തിനു ഏൽപ്പിക്കണം എന്ന് ക്രിസ്തു പഠിപ്പിച്ച  ക്രൂശിന്റെ വഴി , ഇതാണ് നാം പഠിക്കേണ്ട  ദൈവവിഷയമായി സമ്പന്നനായി തീരുവാനുള്ള  ശിഷ്യത്വ പാഠങ്ങൾ,

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.