ലേഖനം:എന്റെ പെന്തകോസ്തനുഭവങ്ങൾ. | അലക്സ് പൊൻ വേലിൽ ബെംഗളൂരു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ കേരളത്തിൽ പെന്തകോസ്ത് അനുഭവങ്ങൾക്ക് വേരോട്ടം ആരംഭിച്ചിരുന്നതായും അത് അസൂസാ തെരുവിൽ (1906 എപ്രിൽ 9 )ആരംഭിച്ച ആത്മീക ഉണർവിൽ ശക്തിപ്രാപിച്ച മിഷണറിമാരുടെ സന്ദർശനം നിമിത്തം ആയിരുന്നു എന്നത്  ചരിത്രം

പെന്തകോസ്ത് എന്ന പദം ഒരിക്കലും എനിക്ക് അത്ര സ്വീകാര്യമായിരുന്നില്ല ക്രൈസ്തവകുടുംമ്പത്തിലായിരുന്നു ജനനം എങ്കിലും  വെദപ്രമാണങ്ങളോട് തീവ്രനിലപാട് പുലർത്തുന്ന ഇക്കൂട്ടരോട് മാനസ്സീകമായി അൽപ്പം ബുദ്ധിമുട്ടെനിക്കുണ്ടായിരുന്നു. നാല് പതിറ്റാണ്ടു മുൻപ് പെന്തകോസ്തിന് ഞങ്ങളുടെ  പുല്ലാട് എന്ന ഗ്രാമത്തിൽ അത്ര സ്വീകാര്യത ഇല്ലായിരുന്നു. എന്നാൽ അടുത്ത ബന്ധുക്ക ളായ പലരും പെന്തക്കോസ്ത് ആയിരുന്നതും അതിൽ എന്റെ വല്ല്യമ്മച്ചി  പെന്തക്കോസ്തു വിശ്വാസം   നിമിത്തം വളരെ എതിർപ്പുകൾ സഹിച്ചവളും പ്രതിസംന്ധികളിൽ പതറാതെ വിശ്വാസത്തിന് വേണ്ടി വില കൊടുത്തവളുമായ  ധീരയായ  ഒരു വനിതയായിരുന്നു, ആ അമ്മച്ചിയുടെ കണ്ണുനീരും പ്രാർത്ഥനയും ഒരു പാട് കണ്ടിരുന്നു അത് ഇന്നും ഓർമ്മയിൽ സജീവമായുണ്ട് ,  ഇടക്കിടക്ക് ഏക മകളായ എന്റെ അമ്മയേ കാണാൻ അപ്പർ കുട്ടനാടിന്റെ ഭാഗമായ എടത്വായിൽ നിന്നും   വരുന്നത് കൊച്ചുമക്കളായ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പിന്നീട് അമ്മച്ചിയുടെ കൂടെ മറ്റ് ഭവനങ്ങൾ സന്ദർശിക്കാൻ മിക്കപ്പോഴും അവസരം എനിക്കായിരുന്നു ലഭിക്കാറ് ഓരോസന്ദർശനം കഴിയുമ്പോഴും പ്രാർത്ഥിച്ചു മാത്രമേ പിരിയാറുള്ളു, സംസാരത്തിൽ സിംഹഭാഗവും ലൌകികതയുടെ ക്ഷണികതയും നില നിൽക്കുന്ന നിത്യതയേപറ്റിയും ആയിരിക്കും. എല്ലാവരുടെയും കാര്യങ്ങൾ വളരെ പരിഗണിച്ചിരുന്ന അമ്മച്ചി ആരും നഷ്ടപ്പെട്ടു പോകാതെ നിത്യരക്ഷ പ്രാപിക്കുവാൻ ഏറെ കരഞ്ഞിരുന്നു ഇതായിരുന്നു എന്റെ ബാല്യത്തിലെ പെന്തകോസ്ത് ഒർമ്മകൾ. പിന്നിട് കോളേജിൽ പഠിക്കുമ്പോൾ പെന്തക്കൊസ്ത് വിശ്വാസിയായ സഹോദരൻ ജോസഫ് സദാ ശുഭ്രവസ്ത്രധാരിയായി ചുണ്ടിൽ സ്ത്രോത്ത ശബ്ദവുമായി നടക്കുന്ന ജോസഫിനെ ഞങ്ങൾ സഹോദരൻ ജോസഫ് എന്നും കളീയാക്കി വിളിച്ചിരുന്നു , ചിലദിവസങ്ങൾ ഉച്ചക്ക് താൻ ആഹാരം കഴിക്കാറില്ല ചോദിക്കുമ്പോൾ പറയും ഉപവാസം ആണെന്ന് അതിനും  ഒരുപാട് കളിയാക്കിയിട്ടുണ്ട്  അദ്ധേഹത്തേ എത്ര കളിയാക്കിയാലും ശാന്തമായി മാത്രം മറുപടിപറയുന്നു നല്ല ഉപദെശം നൽകി സ്നേഹിതരായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ജോസഫ്, ഇന്ന് ഞാൻ ഒരു ഉപദേശിയായിരിക്കുമ്പോൾ ഒരുപാട് ആഗ്രഹിക്കുന്നു  അദ്ധേഹത്തേ ഒന്നു കാണുവാൻ അന്നത്തേ പ്രാർത്ഥനകൾ ഫലം കണ്ടു എന്ന് ഒന്നു പറയുവാൻ.

യൌവ്വനപ്രായം ഏറെ പ്രക്ഷുബ്ദമായിരുന്നു വിദേശത്തായിരുന്ന പിതാവ് ഈ സമയം പെന്തകോസ്ത് അനുഭവങ്ങൾ തിരഞ്ഞെടുത്തു ദൈവഭക്തിയുടെ വഴിയിൽ ഏറെ മുന്നിലായിരുന്നു പക്ഷെ പിതാവ് മുൻപോട്ടു വെച്ച പെന്തകോസ്തരുമായിട്ടുള്ള പ്രാർത്ഥനാകൂട്ടായ്മകളും സഹകരണവും ഒന്നും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല,  കാരണം ദൈവത്തേ ദൂരെ നിർത്തി   ലൌകീകതയും ചില പ്രത്യയശാസ്ത്രങ്ങളും, അന്തർമുഖത്വവും ഒക്കെ ഹ്യദയത്തെ കീഴടക്കി  സ്വയബോധ്യങ്ങളുടെ  വഴിയിൽ സഞ്ചരിക്കാനായിരുന്നു അന്ന്  ഏറെ ഇഷ്ടപ്പെട്ടത്, പക്ഷെ തലമുറകൾക്കായി ഹ്യദയപൂർവ്വം കരഞ്ഞു പ്രാർത്ഥിച്ചിരുന്ന അമ്മച്ചിയുടെയും,  കലാലയ സ്നേഹിതനായ ജോസഫിന്റെ  പ്രാർത്ഥനകളും ഒക്കെ ഫലം കണ്ടു, അസ്സമാധനം മനസ്സിൽ നിറഞ്ഞ ഒരു സന്ദർഭം ജീവിതം തന്നെ കൈപ്പായി തോന്നിയ വേളയിൽ തേനിനേക്കാൾ തേൻ കട്ടയേക്കാൾ മാധുര്യമായ വചനം സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാന ശബ്ദമായി  നേരിട്ടനുഭവപ്പെട്ടപ്പോൾ , രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടിവന്നില്ല രണ്ടരപതിറ്റാണ്ടു മുൻപ്  ദൈവവചനത്തിന്റെ അതേ വഴി ഞാനും തിരഞ്ഞെടുത്തു,

സംഘടന എന്ന നിലയിൽ പല പോരായ്മകൾ ഉണ്ട് എങ്കിലും തുറന്ന മനസ്സോടും ആർത്തിയോടും ദൈവവചനം പഠിക്കുവാൻ ഒരുക്കപെട്ട എനിക്ക് എല്ലാപ്രോത്സാഹനവും നൽകിയത് ഈ പെന്തകോസ്ത് സഹോദരങ്ങൾ തന്നെയെന്നത് നന്ദിയോടെ ഓർമ്മിക്കുന്നു, വിഭാഗീയത ഇല്ലാതെ എല്ലാവരേയും അംഗികരിക്കുവാനും സ്നേഹിക്കുവാനും, കഴിയുന്നെങ്കിൽ സംഘടനാഭക്തിക്കപ്പൂറം ദൈവഭക്തിയാണ് ശ്രേഷ്ടമായത് എന്ന്  തിരുവചനത്തിലൂടെ തിരിച്ചറിഞ്ഞത് കൊണ്ടു മാത്രം ആണ്,  ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ദൈവികജീവനിൽ വളരുന്നതിൽ എല്ലാ സമൂഹങ്ങളുടേയും പങ്കാളിത്ത്വം എനിക്കു ലഭിച്ചിട്ടുണ്ട്. പക്ഷെ നമുക്കിന്ന് കൈമോശം വന്നിരിക്കുന്ന  പെന്തകോസ്തു നാളിൽ ആരംഭിച്ച് അപ്പോസ്തോലിക മാത്ര്യകളും  ആദ്യനുറ്റാണ്ടിലെ അനുഭവങ്ങളും, (ആ നിലപാടുള്ളവർ ചുരുക്കം എങ്കിലും കാണാൻ കഴിഞ്ഞതും അവർക്കാർക്കും മുഖ്യധാരയിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതും ഒരു യാഥാർത്ഥ്യം ആയി ശേഷിക്കുന്നു ) പെന്തക്കോസ്തിന്റെ പേര് തന്നെ അന്വർത്ഥമാകുന്നത് നാം ആദ്യനൂറ്റാണ്ടിലെ  അനുഭവത്തിൽ തുടരുമ്പോളല്ലെ ആ മാത്ര്യകകൾ നമുക്ക് ഒരിക്കലും അന്യം നിന്നു പോകരുത്   അതില്ലാതെ നാം പെന്തകോസ്തുകാർ എന്ന് എങ്ങനെ പറയാൻ സാധിക്കും, കാഹളം  ധ്വനിക്കുന്നത് സംഘടനക്കു വേണ്ടിയല്ല ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും സൂക്ഷിക്കുന്ന കാന്തയ്ക്കുവേണ്ടിയല്ലോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.