കുര്യന്‍ ഫിലിപ്പിന് ചെയര്‍മാന്‍സ് അവാര്‍ഡ്

ചിക്കാഗോ: ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ലബോറട്ടറി കോര്‍പ്പറേഷന്‍സ് ഓഫ് അമേരിക്കയുടെ 2018-ലെ ചെയര്‍മാന്‍സ് അവാര്‍ഡ് ജേതാക്കളിലൊരാളായി കുര്യന്‍ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. 

കമ്പനിയുടെ ബഹുമുഖ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന ജീവനക്കാരുടെ വിവിധ രംഗങ്ങളിലുള്ള വിശിഷ്ട സേവനങ്ങളെ മാനിച്ച് നല്കുന്ന പരമോന്നത അംഗീകാരമാണ് ഈ അന്തര്‍ദേശീയ അവാര്‍ഡ് എന്നു കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡേവിഡ് കിംഗ് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പറഞ്ഞു. 

നോര്‍ത്ത് കരോളിന ആസ്ഥാനമായുള്ള ലാബ് കോര്‍പ്പിന്റെ ചിക്കാഗോ ബ്രാഞ്ചില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ജോലി ചെയ്യുന്ന കുര്യന്‍ ഫിലിപ്പ് ഇപ്പോള്‍ നോര്‍ത്ത് സബ് ഡിവിഷനില്‍ ഓപ്പറേഷന്‍സ് മാനേജരായി സേവനം അനുഷ്ഠിക്കുന്നു. ഓഗസ്റ്റ് 21 മുതല്‍ പെനിന്‍സുലാ ഹോട്ടലില്‍ നടക്കുന്ന മൂന്നു ദിവസത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

ഇതിനു മുമ്പും വിശിഷ്ട സേവനത്തിന് ചിക്കാഗോയിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ അഡ്വക്കേറ്റ് ഹെല്‍ത്ത് കെയറിന്റെ എം.വി.പിയായി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. വിവിധ സാമൂഹിക -സാംസ്കാരിക സംഘടനാ സഭാ തലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തും സജീവമാണ്. ഹാര്‍വെസ്റ്റ് ടിവിയുടെ ദേശീയ നിര്‍വ്വഹണ സമിതി അംഗവും, ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ കുര്യന്‍ ഫിലിപ്പ് ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ നിയുക്ത സെക്രട്ടറിയാണ്. മാറനാഥാ വോയ്‌സ് അസോസിയേറ്റ് എഡിറ്ററും ഗുഡ് ന്യൂസ് വാരികയുടെ പ്രതിനിധിയുമാണ്. ഭാര്യ: പ്രിയ ഫിലിപ്പ്. മക്കള്‍: ഡോ. ഫേബാ ഫിലിപ്പ്, ഫിലേമോന്‍ ഫിലിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.