“സീറോ ഗ്രാവിറ്റി” യുവജന ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും

മാനന്തവാടി: ഈ വർഷത്തെ TAG യൂത്ത് ക്യാമ്പ് Zero Gravity – 18 ഇന്നു മുതൽ വയനാടിന്റെ മണ്ണിൽ ആരംഭിക്കുകയാണ്. “ഹോപ്പ് ഓഫ് ഗ്ലോറി” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ജെയിംസ് ജോർജ് വെണ്മണി, പാസ്റ്റർ കെ.കെ. മാത്യു, പാസ്റ്റർ സജി കെ. മാത്യു എന്നിവർ ക്ലാസുകൾ നയിക്കുന്നു. ജോയൽ പടവത്ത്, ജെനിൻ ജിതിൻ എന്നിവർ സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നു.

മലബാറിന്റെ ഊഷരഭൂമിൽ കഴിഞ്ഞ ഒരു ദശകത്തോളം കാലമായി യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വിവിധങ്ങളായ ആത്മിക ശുശ്രൂഷകളിലൂടെ ദൈവസ്നേഹത്തിന്റെ കുളിർമഴ ചൊരിയുവാൻ TAG “The Anointed Generation” എന്ന നിലംബൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനത്തിന് കഴിഞ്ഞു.

ഇന്നയോളം അത്ഭുതകരായി വഴിനടത്തിയ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും മുറുകെ പിടിച്ചു ഏല്പിച്ച ധൗത്യം പൂർണതയോടെ ചെയ്തു തീർക്കുവാനുള്ള അടങ്ങാത്ത വാഞ്ചയുമായി. TAG – “The Anointed Generation”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.