എഡിറ്റോറിയൽ : ‘ബിലീവേഴ്‌സ് ബിസിയാണ് …’ | ബിനു വടക്കുംചേരി

ക്രൈസ്തവ എഴുത്തുപുര പത്രം 2017 സെപ്റ്റംബർ രണ്ടാം ലക്കം

ഒരേ അപ്പത്തിന്റെ അവകാശിയുടെ വീഴ്ചക്ക് ഒരു വാക്കുകൊണ്ടുപോലും അവരെ ദൈവ സന്നിധിയിലേക്ക് മടക്കിവരുത്തുവാൻ ശ്രമിക്കാതെ,അവ്യക്തസംഭവങ്ങൾക്കു വാർത്തയുടെ പ്രാധാന്യം നൽകി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തിൽ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ ഇട്ടും ലൈക്കുകൾ വാങ്ങിയും മറ്റുള്ളവരുടെ വീഴ്ച്ചകൾ ആഘോഷമാക്കുന്ന “E-ബിലീവേഴ്‌സ് ബിസിയാണ്”

ഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ പറയുന്നത് “ഞാനിപ്പോൾ ബിസിയാണ്, അൽപ്പം കഴിഞ്ഞു നിങ്ങളെ എനിക്ക് സഹായിക്കുവാൻ കഴിയും” ഒന്ന് ചിന്തിച്ചു നോക്കു, ആത്മീയ രണാങ്കണത്തിൽ ഈ ലോകത്തിലെ വാഴ്ചകളോടും അധികാരത്തോടും പോരാട്ടത്തിനിടയിൽ നാം കേൾക്കുന്ന ലോകത്തിന്റെ ശബ്ദത്തിനു എന്ത് മറുപടിയാണ് കൊടുക്കുന്നത്? സഹായിക്കാം എന്നോ അതോ ‘ബിസിയാണ് എന്നോ?

കേരളം കണികണ്ടുണരുന്ന ‘നന്മ’ പണ്ട് വെള്ളയും നീലയും നിറമുള്ള ‘മിൽമ’ പാൽ ആയിരുന്നെങ്കിൽ ഇപ്പോൾ ‘ഫേസ്‌ബുക്ക്’ അഥവാ സാമൂഹ്യമാധ്യമം ആയിമാറി എന്ന് നമ്മുക്ക് മനസിലാക്കാം. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നവരെ ലോകത്തെ കൈക്കിലാക്കിയെന്നു അഭിമാനംകൊള്ളുബോൾ, മറ്റൊരുഭാഗത്തു മനുഷ്യനെ പാമാവധി ബിസിയാക്കുക എന്ന ഈ ലോക ദൈവത്തിന്റെ ആധുനിക തന്ത്രങ്ങൾ വിജയം കൈവരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്കായി സമയം കണ്ടെത്തിയേ മതിയാകു എന്നുവരികിൽ വിട്ടുവീഴ്ച വരുത്തുവാൻ കഴിയുന്നത് ദൈവവുമായുള്ള ബന്ധപ്പെടേണ്ട സമയം മാത്രമാണ്. തുടക്കത്തിൽ സൗഹൃദങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ ഓൺലൈൻ സൗഹൃദസംഗമ വേദിയായ സാമൂഹ്യമാധ്യമം, ഇന്ന് സ്വന്തം ആശയം പങ്കുവെക്കുവാനും, ഔദോതിക അറിയിപ്പുകൾ, നിലപാടുകൾ അങ്ങനെ സ്വന്തം വ്യക്തിത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

ടെക്നോളജികൾ എല്ലാം നല്ല കാര്യങ്ങൾക്കായി മനുഷ്യനെ വേഗത്തിൽ സഹായിക്കാനായി കടന്നുവരുമെങ്കിലും അത് ദുരുപയോഗം ചെയുന്ന മനുഷ്യൻ പിന്നീട് അതിന്റെ അടിമയായിമാറുകയും ചെയുന്ന പതിവ് രീതികൾ ഓരോ ദിവസവം പുറത്തിറങ്ങുന്ന ‘ആപ്പ്’ കൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ഇൻസ്റ്റന്റ് മെസ്സഞ്ചർ പോലുള്ള ആപ്പുകൾ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.

സാമൂഹമാധ്യമത്തിലൂടെ കള്ളനാണയങ്ങളെ പെട്ടന്ന് പുറത്തുകൊണ്ടുവരുവാൻ സഹായമാകാറുണ്ടെങ്കിലും കൂടുതലായി കണ്ടുവരുന്നത് കൂട്ടുകാർക്കു ‘ജയ്’ വിളിക്കാനും, ശത്രുവിനെ ‘ക്രൂശിക്കാനും’ പകപോക്കുവാൻവേണ്ടി ഒരാളുടെ കുടുംബത്തിനെ നശിപ്പിക്കാനും, സമൂഹമദ്ധ്യേ നിന്ദിക്കാനും സാമൂഹമാധ്യമത്തിനു കഴിയും എന്നുവരുമ്പോൾ ഇത് കുടുംബത്തിന്റെ അല്ലെങ്കിൽ സമൂഹത്തിന്റെ ഭദ്രത തന്നെ ചോദ്യം ചെയ്യപെടുത്തുന്ന വസ്തുതയാണ്, തരംതാണ വാക്കുകൾകൊണ്ട് പോരടിച്ചും പരസ്പരം ചെളിവാരിയെറിഞ്ഞും ഫെയിക്ക് അക്കൗണ്ടിലൂടെ അസഭ്യം പറഞ്ഞും പടലപ്പിണക്കങ്ങൾക്കിടയിൽ വാശിയും വൈര്യാഗ്യവും വർദ്ധിച്ചു ശത്രുവിനെ ഇല്ലാതാക്കുവാൻ ഏതറ്റം വരെയും പോകുന്ന സാഹചര്യം പ്രത്യേകിച്ചു ആത്മീയഗോളത്തിൽ കണ്ടുവരുന്നത് ദുഃഖസത്യമാണ്.

വിവാദങ്ങളും വിമർശനങ്ങളും മാത്രം സംസാരവിഷയമാക്കി അധംപതിച്ച വിശ്വാസ ജീവിതം നയിക്കുന്ന അഭിനവ ദൈവമക്കൾ ‘ബിസിയാകുമ്പോൾ’ തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ മൊഴികൾ വിസ്മരിക്കുകയാണ് ഇത്തരക്കാർ. ഒരേ അപ്പത്തിന്റെ അവകാശിയുടെ വീഴ്ചക്ക് ഒരു വാക്കുകൊണ്ടുപോലും അവരെ ദൈവ സന്നിധിയിലേക്ക് മടക്കിവരുത്തുവാൻ ശ്രമിക്കാതെ, അവ്യക്തസംഭവങ്ങൾക്കു വാർത്തയുടെ പ്രാധാന്യം നൽകി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തിൽ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ ഇട്ടും ലൈക്കുകൾ വാങ്ങിയും മറ്റുള്ളവരുടെ വീഴ്ച്ചകൾ ആഘോഷമാക്കുന്ന “E-ബിലീവേഴ്‌സ് ബിസിയാണ്” .

മറ്റുള്ളവരുടെ കുറവുകളോ കുറ്റങ്ങളോ അല്ല മറിച്ച് സ്തുതികളിൽമേൽ അധിവസിക്കുന്ന സൃഷ്ട്ടാവിനോടുള്ള ‘സ്തുതികളായിരിക്കും’ ഒരു ഭക്തന്റെ നാവിൽ നിന്നും ഉയരുക, അതെ സ്തുതിക്കുന്നത് നേരുള്ളവർക്കു ഉചിതം തന്നെ. ഈ നാളുകളിൽ നമ്മുക്ക് ലഭിക്കുന്ന സമയങ്ങൾ നഷ്ടമാകാതെ, നാമും ദൈവവുമായ ബന്ധത്തിൽ വന്ന പിഴവുകൾ നികത്തി ഗുരു ഏൽപ്പിച്ച മഹാനിയോഗത്തിന്റെ ദൗത്യം നിർവഹിച്ചു സ്വർഗ്ഗരാജ്യത്തിന്റെ വ്യാപ്ത്തിക്കായി നമ്മുക്കൊന്നിക്കാം.

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.