കവിത:വക്രലോകം | അനീഷ് ജോസഫ്

അണി ചേർന്നീടാം ഒന്നായീടാം
കൈകോർത്തൊരുമയോടെ
മുന്നേറീടാംധീരമായികരുതലോടെ
അടിയേറ്റുപതറാതെവെയിലേറ്റുവീഴാതെ
കൊടിയേറ്റീടാം വിടവാങ്ങാതെ.
കാതിലേറെപ്പോരുകൾധ്വനച്ഛീടുമ്പോളും
അതിതീവ്രമായിദീപങ്ങളണഞ്ഞീടുമ്പോളും
കാലമേറെയെതിരായിനിന്നീടുമ്പോളും
മുഖമേറെചോദ്യമായിയലഞ്ഞീടുമ്പോളും
അറിയാതറിവോടെവീണ്ടുമാഒർമ്മകൾ
കാതിലേറെ മുഴങ്ങീടുമ്പോളും
അറിയാതകതാരിൽവീണ്ടുമാ
വസന്തം വിരിഞ്ഞീടുമ്പോളും
അറിയാതെയെവിടെയൊ വീണ്ടുമാ
നിമിഷങ്ങൾഈറനടിഞ്ഞീടുമ്പോളും
അറിയില്ലയെവിടെയൊആകാലരൂപങ്ങൾ
വീണ്ടുമാവേഷങ്ങളണിഞ്ഞീടുമ്പോളും
അറിയാതെയെപ്പോളൊഅകക്കാമ്പിൻ
ചുമരിൽശ്രുതിയേറെനിലച്ഛീടുമ്പോളും
അറിയാതെ മിഴികൾ ഇടവിടാതെ
ജലധാരകൾധാരയായിപൊഴിച്ഛീടുമ്പോളും
അതിലേറെ നിമിഷങ്ങൾ കാലം
ആജ്ഞാനുവ്രത്തിയായി
നിലകൊണ്ടീടുമ്പോളും
തളരില്ല ഞങ്ങൾ പതറില്ല ഞങ്ങൾ
അണിചേർന്നീടാം ഒന്നായീടാം
കൈകോർത്തൊരുമയോടെ
മുന്നേറീടാംധീരമായികരുതലോടെ
അടിയേറ്റു പതറാതെ വെയിലേറ്റുവീഴാതെ
കൊടിയേറ്റീടാം വിടവാങ്ങാതെ!!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.