മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിൽ ആദ്യമായി കുഞ്ഞ് ജനിച്ചു

സാവോ പൗലോ: ബ്രസീലില്‍ മുപ്പത്തിരണ്ടുകാരിയാണ് രണ്ടര കിലോഗ്രാം തൂക്കമുള്ള, പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് മുമ്പ് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചതിലൂടെ കുഞ്ഞ് ജനിച്ചിട്ടുണ്ട്.

സീലില്‍ മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ഇപ്പോൾ കുഞ്ഞ് പിറന്നത്. ലോകത്തിലാദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് പിറക്കുന്നത്. മെഡിക്കല്‍ ജേർണലായ ‘ദ ലാന്‍സെറ്റി’ലാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ബ്രസീലില്‍ മുപ്പത്തിരണ്ടുകാരിയാണ് രണ്ടര കിലോഗ്രാം തൂക്കമുള്ള, പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് മുമ്പ് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചതിലൂടെ കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിലും മരിച്ച സ്ത്രീയില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചതിലൂടെ കുഞ്ഞ് പിറക്കുന്ന ആദ്യസംഭവം ഇതാണ്.

2016 സപ്തംബറിലാണ് യൂണിവേഴ്സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച നാല്‍പ്പത്തിയൊമ്പതുകാരിയില്‍ നിന്ന് ഈ യുവതിയിലേക്ക് ഗര്‍ഭപാത്രം മാറ്റിവച്ചത്. ഇവര്‍ക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്.

ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണി ആയിരുന്നു. എട്ടാം മാസത്തിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദി അറേബ്യയിലാണ് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആദ്യമായി നടന്നത്. ലോകത്തിലാകെ 39 തവണ ഇത്തരം ശസ്ത്രക്രിയ നടന്നു. മരിച്ച ദാതാവില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ച് 11 തവണ ശസ്ത്രക്രിയ നടന്നുവെങ്കിലും വിജയിച്ചിരുന്നില്ല. ഇതാദ്യമായാണ് ഒരു ശസ്ത്രക്രിയ വിജയിക്കുന്നത്.

കുഞ്ഞുങ്ങളില്ലാത്ത നിരവധി പേര്‍ക്ക് ആശ്വാസമാകുന്നതാണ് വൈദ്യശാസ്ത്രരംഗത്തെ ഈ വിജയവും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.