ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹം: ഐ.പി.സി ഗ്ലോബൽ മീഡിയ

സജി മത്തായി കാതേട്ട്

തിരുവല്ല: വ്യാജ ആരോപണങ്ങളുടെ പേരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ലാഹോറിലെ ജയിലില്‍ കഴിഞ്ഞ ക്രൈസ്തവ വനിത ആസിയ ബീബിയെ പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ വിധി സ്വാഗതാര്‍ഹമെന്നു ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷൻ.
മതനിന്ദാ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് കോടതി വിധിച്ചെങ്കിലും അവരുടെ വിമോചനത്തിനായി ലോകരാജ്യങ്ങൾ ആവശ്യപ്പെടുകയും ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി
പാസ്റ്റർ രാജു ആനിക്കാട്, ട്രഷറാർ ഫിന്നി പി.മാത്യു പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, സി.പി മോനായി, മാധ്യമ പ്രവർത്തകരായ ഷാജി മാറാനാഥ, എം.വി.ഫിലിപ്പ്, കെ.ബി. ഐസക് എന്നിവർ പ്രസംഗിച്ചു.

വടക്കേയിന്ത്യയിൽ അടുത്തിടയായി ക്രൈസ്തവർക്കെതിരെയും സഭാ സ്ഥാപനങ്ങൾക്കെതിരെയും ഉണ്ടാകുന്ന അതിക്രമങ്ങൾക്കും പീഢനങ്ങൾക്കുമെതിരെയും അസോസിയേഷൻ ഉത്കണ്ഠ രേഖപ്പെടുത്തി.

ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ വിധി ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്തമേരിക്കൻ ചാപ്റ്ററും സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥനയുടെ ഫലമാണീ വിധിയെന്നും
പ്രസിഡണ്ട് ജോർജ് മത്തായി സി.പി.എ, വൈസ് പ്രസിഡണ്ട് രാജൻ ആര്യപ്പള്ളി, സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ജോയ് തുമ്പമൺ,
ട്രഷറാർ ടിജു തോമസ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.