മ്യാന്മറിലെ ക്രെെസ്തവ പീഡനങ്ങളിൽ നിശബ്ദത പാലിച്ച് മാധ്യമങ്ങൾ

യാങ്കൂൺ: രോഹിൻഗ്യൻ അഭയാർത്ഥികളുടെ അവസ്ഥ ആഗോള തലത്തില്‍ എത്തിച്ച മാധ്യമങ്ങള്‍ മ്യാൻമറിലെ ക്രെെസ്തവ പീഡനങ്ങളിൽ അതീവ നിശബ്ദത പാലിക്കുന്നത് തുടര്‍ക്കഥയാകുന്നു. കച്ചിൻ, ഷാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രെെസ്തവർക്കു നേരേ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമി എന്ന വിഘടനവാദി വിഭാഗത്തിന്റെ കീഴിലായ മ്യാൻമറിലെ ചില പ്രദേശങ്ങളില്‍ അതീവ പീഡനങ്ങളുടെ നടുവിലാണ് ക്രെെസ്തവർ ജീവിക്കുന്നത്. ക്രെെസ്തവർ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ് യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമിയുടെ ആരോപണം.

ഏതാനും നാളുകൾക്കു മുൻപ് ഒരു ക്രെെസ്തവ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പടെ ഉള്ളവരെ വാ സ്റ്റേറ്റ് ആർമി അറസ്റ്റ് ചെയ്തിരിന്നു. വിഘടനവാദി സംഘം പ്രദേശത്തെ അഞ്ചു ക്രെെസ്തവ ദേവാലയങ്ങളും, അൻപത്തി രണ്ട് ക്രെെസ്തവ വിദ്യാലയങ്ങളുമാണ് അടച്ചു പൂട്ടിയത്. ഒാപ്പൺ ഡോർസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം നാൽപതു ലക്ഷം ക്രെെസ്തവർ ബുദ്ധമത ഭൂരിപക്ഷ മ്യാൻമറിൽ ജീവിക്കുന്നുണ്ട്. എന്നാൽ ഇവരിൽ ഒരു ലക്ഷത്തോളം ആളുകൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ക്യാമ്പുകളിൽ ആണ് കഴിയുന്നത്. പക്ഷേ ഇവരെ കുറിച്ച് ആഗോള മാധ്യമങ്ങള്‍ ശ്രദ്ധ തിരിക്കുന്നില്ലായെന്നതാണ് പൊതുവില്‍ ഉയരുന്ന ആരോപണം.

മ്യാന്മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂസ് നേരത്തെ രംഗത്ത് വന്നെങ്കിലും ഇത് ഏറ്റെടുക്കുവാനോ ക്രൈസ്തവരുടെ നിസ്സഹായവസ്ഥ അവതരിപ്പിക്കുവാനോ മറ്റ് മാധ്യമങ്ങള്‍ തയാറായില്ലെന്നാണ് വസ്തുത. സ്‌കൈ ന്യൂസി’ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനു ഇരയായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളായിരിന്നു ഉണ്ടായിരിന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.