നോബൽ സമ്മാന ജേതാവ് ഡോ. ഡെനിസ് മുക്വേഗ്‌, പാസ്റ്ററുടെ മകൻ; ക്രൈസ്തവർക്ക് അഭിമാന നിമിഷം

സ്റ്റോക്ഹോം: 20l8 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഡോ. ഡെനിസ് മുക്വേഗ്‌ ഒരു പെന്തെക്കോസ്‌തൽ സഭയിലെ പാസ്റ്ററുടെ മകൻ ആണ് എന്നത് ക്രിസ്തീയ വിശ്വാസികൾക്ക് അഭിമാനകരമായ വസ്തുതയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യത്തിനു ഉടമയാണ് ഡെന്നിസ്. “ഡോ. മിറക്കിൾ.” എന്നാണ് അദ്ദേഹത്തിന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. നോബൽ കമ്മിറ്റി അദ്ദേഹത്തെ ഇതിനുവേണ്ടി തിരഞ്ഞെടുക്കുവാൻ മുഖ്യ കാരണം ആയി പറഞ്ഞതു കോംഗോയിലെ സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കാൻ മുൻ കൈ എടുത്ത് പ്രവർത്തിച്ചു എന്നതാണ് ഡോക്ടർ ഡെന്നിസിനെ അവാർഡിന് അർഹനാക്കിയത്‌. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പതിനായിരക്കണക്കിന് സ്ത്രീകളെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റാണ് ഡോക്ടർ ഡെന്നിസ്. ഇതിൽ ഭൂരിഭാഗവും തീവ്രവാദികളാൽ കൂട്ടമാനഭംഗത്തിനിരയാവുന്ന സ്ത്രീകളാണ്. ഈ മേഖലയിൽ ഡോ. മുക്വെഗിന്റെ സഹിഷ്ണുത, അർപ്പണബോധം, നിസ്സഹായ പ്രയത്നങ്ങളുടെ പ്രാധാന്യം എന്നിവയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. കോംഗോയിലെ പെന്തക്കോസ്ത് സഭയിലെ ഒരു പാസ്റ്ററുടെ മകനാണ് ഡോ. ഡെന്നിസ്. തന്റെ പിതാവ് രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും അവരെ സഹായിക്കുന്നതും കണ്ടും വളർന്ന താൻ വൈദ്യശാസ്ത്രം തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. 63കാരനായ ഡോ.ഡെന്നിസ് പറയുന്നത് താൻ അറിഞ്ഞ, അനുഭവിച്ച ക്രിസ്തീയ വിശ്വാസം തന്നെയാണ് ഈ മേഖലയിൽ കഷ്ടവും പീഡനങ്ങളും അനുഭവിക്കുന്നവർക്ക് വേണ്ടി ജീവിക്കുവാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.