പെന്തക്കോസ്തൽ റൈറ്റ്ഴ്സ് ഫോറം ഏകദിനസെമിനാർ.

വാർത്ത: സാം മാത്യു

ഡാളസ്: കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ്ഫോറം ( കെ. പി. ഡബ്ളിയു. എഫ്) ഡാളസ്ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 നുരാവിലെ 10 മണിമുതൽ ഏകദിന സെമിനാർനടക്കുന്നതാണു. ഗാർലൻഡിലുള്ള ഐ. പി. സി.ഹെബ്രോൺ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരമാണുസമ്മേളനവേദിയാവുക. പ്രമുഖ എഴുത്തുകാരനുംവേദ ചിന്തകനുമായ റവ .ജോർജ്ജ് മാത്യു ( പുതുപ്പള്ളി അച്ചൻ) പ്രബന്ധാവതരണം നടത്തും. “പെന്തക്കോസ്ത് ആത്മീക മുന്നേറ്റം നിലച്ചുവോ?; നിലച്ചെങ്കിൽ പ്രശ്നങ്ങളും, പരിഹാരവും” എന്നചിന്താവിഷയത്തെ അധികരിച്ച് ക്രിസ്തീയസാഹിത്യ ലോകത്തെ വിവിധ വ്യക്തികൾപങ്കെടുക്കുന്ന ചർച്ചയും സെമിനാറിന്റെ ഭാഗമായിസംഘടിപ്പിച്ചിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ മലയാളിപെന്തക്കോസ്ത് എഴുത്തുകാരുടെസാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ നിലകൊള്ളുന്ന റൈറ്റേഴ്സ്ഫോറത്തിന്റെ ഡാളസ് ചാപ്റ്ററിനു പാസ്റ്റർ തോമസ്മുല്ലയ്ക്കൽ ( പ്രസിഡന്റ്), ജോൺസ് പി .മാത്യൂസ് ( വൈസ് പ്രസിഡന്റ്), രാജു തരകൻ ( സെക്രട്ടറി),തോമസ് ചെല്ലേത്ത് ( ജോയിന്റ് സെക്രട്ടറി), വെസ്ലിമാത്യു ( ട്രഷറർ), സാം മാത്യു ( പബ്ലിക് റിലേഷൻസ്) എന്നിവരും, പാസ്റ്റർ യോഹന്നാൻകുട്ടി ഡാനിയേൽ, എസ്. പി. ജെയിംസ്, ഷാജി മണിയാറ്റ്, പ്രസാദ്തീയാടിക്കൽ, ജോബ് സണ്ണി തുടങ്ങിയവർഅടങ്ങുന്ന കമ്മറ്റി അംഗങ്ങളും നേതൃത്വംനൽകുന്നു.

ക്രൈസ്തവലോകത്തിൽ കാലിക പ്രസക്തമായചിന്താവിഷയത്തെ അവതരിപ്പിക്കുന്ന പ്രസ്തുതമീറ്റിംഗിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതംചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 214-223-1194/469-274-2926.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.