മെഗാ ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ നടന്നു; മനോജ്‌ ഉമ്മന് ഒന്നാം സ്ഥാനം

ഷാർജ: ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി.വൈ.പി.എ യു.എ.ഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മനോജ്‌ ഉമ്മൻ ഒന്നാം സമ്മാനത്തിന് അർഹനായി. രണ്ടാം സമ്മാനത്തിന് എലിസബത്ത് വർഗീസും മനോജ്‌ എബ്രഹാം മൂന്നാം സമ്മാനത്തിന് അർഹരായി. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് അൻപതിനായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് ഇരുപത്തിയയ്യാരം രൂപയും ട്രോഫിയും സമ്മാനിച്ചു. ഷാർജ വർഷിപ് സെന്ററിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിൽ മൾട്ടിപ്പിൾ ചോയ്സ്, പാസ്സ് ഓൺ, റാപിഡ് ഫയർ, ബസ്സർ, പസിൽ, ലിവിങ് ഓൺ ദി എഡ്ജ്, റിവേഴ്‌സ് ക്വിസ് എന്നിങ്ങനെ ഏഴു റൗണ്ടുകളാണ് ഉണ്ടായിരുന്നത്. പി.വൈ.പി.എ യു.എ.ഇ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ പി.എം. സാമുവേൽ പ്രാർത്ഥിച്ചു ആരംഭിച്ച ചടങ്ങിൽ റീജിയൻ സെക്രട്ടറി ഷിബു മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ പി.ബി. ബ്ലെസ്സൺ (ഐ.പി.സി ഡൽഹി സ്റ്റേറ്റ്, ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റ്‌), പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ് എന്നിവരായിരുന്നു ക്വിസ് മാസ്റ്റേഴ്സ്. പാസ്റ്റർ സൈമൺ ചാക്കോ ക്വിസ് മാസ്റ്റേഴ്സ്നേ സദസ്സിന് പരിചയപ്പെടുത്തി. ജെൻസൺ മാമൻ സ്വാഗതം ആശംസിച്ചു. സാമുവേൽ ജോൺസൺ, ജോബിൻ ജോൺ, റോബിൻ സാം എന്നിവർ നേതൃത്വം നൽകി. മൂന്നു റൗണ്ടുകളിലായി യൂ.എ.യിലെ വിവിധ സഭകളിൽ നിന്നും എൺപത്തിയാറ് പേർ മത്സരിച്ചതിൽ നിന്നുമാണ് അവസാന റൗണ്ടുകളിലേക്ക് അഞ്ചു പേരെ തെരെഞ്ഞെടുത്തത്.

ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയുടെ തത്സമയ സംപ്രേക്ഷണം ഫേസ്ബുക്കിൽ കൂടി വിശ്വാസ സമൂഹത്തിലേക്ക് എത്തിച്ചത് ഹാർവെസ്റ് ടീ.വി. ലൈവ് ടീം ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.