ഐ. പി. സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ അമേരിക്കൻ റീജിയൺ നിലവിൽ വന്നു

കെ. എം. ഈപ്പനു സുസ്ത്യർഹ സേവനത്തിനു ആദരവ്.

സാം മാത്യു ഡാളസ്

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത്‌ ദൈവസഭയിലെ എഴുത്തുകാരുടേയും, മാധ്യമ പ്രവർത്തകരുടേയും ഏകോപനസമിതിയായ ഐ. പി. സി. ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കൻ റീജിയണിന്റെ പ്രാഥമിക സമ്മേളനം ഡാളസിൽ വെച്ച്‌ നടന്നു. 16-​‍ാം മത് ഐ. പി. സി. ഫാമിലി കോൺഫ്രൻസിന്റെ ഭാഗമായാണു സമ്മേളനം സംഘടിപ്പിച്ചത്.

ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ സാം കുട്ടി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വടക്കേ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷൻ ചെയർമാൻ ബ്രദർ സി. വി. മാത്യു നിർവ്വഹിച്ചു. മാധ്യമരംഗത്തും, ക്രൈസ്തവ സാഹിത്യ രംഗത്തും ഇൻഡ്യാ പെന്തക്കോസ്ത്‌ ദൈവസഭാംഗങ്ങളുടെ സജീവ സാന്നിദ്ധ്യവും, ഇടപെടലും മനസ്സിലാക്കിയതുമൂലമാണു ഇക്കൂട്ടരെകൂട്ടി ഒരു ഏകോപനസമിതി ഉണ്ടാകേണ്ടുന്ന ആശയം ഉടലെടുത്തതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഇദ്ദേഹം പ്രസ്താവിച്ചു. സഭാവളർച്ചയിൽ എഴുത്തുകാരും, മാധ്യമപ്രവർത്തകരും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ആകത്തുക മനസ്സിലാക്കുകയും, അവരുടെ കഴിവുകളെ സഭാ വളർച്ചയ്ക്ക്‌ ഉതകത്തക്ക രീതിയിൽ തികഞ്ഞ ലക്ഷ്യബോധ്യത്തോടെ നിലകൊള്ളുന്ന ഒരു സംഘടനയാണിതെന്നും സി.വി. മാത്യു സദസ്സിനെ ഓർപ്പിച്ചു.

പാസ്റ്റർ ജേക്കബ്ബ് ജോൺ, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ ആത്മീകതയും, അതോടൊപ്പം പരസ്പര സ്നേഹവും, ബഹുമാനവും കൈവിടാതെ എഴുത്തുകാർ ദൈവം തന്ന താലന്തുകൾ വിനിയോഗിക്കണമെന്ന സന്ദേശവാക്കുകൾ അറിയിച്ചു. വളർത്താനും, തളർത്താനും കഴിവുള്ള എഴുത്തിന്റെ ശക്തിയെപറ്റി ഇവർ സദസ്സിനെ ഓർമ്മപ്പെടുത്തി.

പ്രവാസലോകത്തിൽ മലയാള ഭാഷയുടെ പ്രചരണത്തിനും, വളർച്ചയ്ക്കും, അതേ അവസരത്തിൽ സുവിശേഷ വ്യാപ്തിക്കായി 26 വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ച മലയാള വാർത്താ വാരികയുടെ ചീഫ്‌ എഡിറ്റർ കെ. എം. ഈപ്പനെ ഗ്ലോബൽ മീഡിയ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി

പ്രശസ്തി പത്രം നല്കി ആദരിച്ചു. പാസ്റ്റർ അച്ചൻകുഞ്ഞ്‌ ഇലന്തൂർ പ്രശസ്തി

പത്രത്തിന്റെ ഉള്ളടക്കം സദസ്യരെ വായിച്ചു കേൾപ്പിച്ചു.

പുതിയതായി രൂപീകൃതമായ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങളേയും, അവാർഡിനു അർഹനായ കെ. എം. ഈപ്പനേയും വിവിധ മാധ്യമപ്രവർത്തകരും, വിശിഷ്ട വ്യക്തികളും ആശംസ അർപ്പിച്ചു.

ഡോ. വത്സൻ ഏബ്രഹാം, വെസ്ളി മാത്യു, സിസ്റ്റർ സ്റ്റാർല ലൂക്ക്‌, കുര്യൻ ഫിലിപ്പ്‌, ജോർജ്ജ്‌ മത്തായി, ഷാജി കാരക്കൽ, റോയി വാകത്താനം, രാജൻ ആര്യപള്ളിൽ , പീറ്റർ മാത്യു വല്യത്ത്‌ എന്നിവർ ആശംസ അർപ്പിച്ചവരിൽപെടുന്നു.

തുടർന്ന്‌ ഐ. പി. സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ അമേരിക്കൻ റീജിയൺ ഭാരവാഹികളെ പരിചയപ്പെടുത്തി.

ബ്രദർ കെ. എം. ഈപ്പൻ ( രക്ഷാധികാരി), ബ്രദർ ജോർജ്ജ് മത്തായി ( പ്രസിഡന്റ്), രാജൻ ആര്യപള്ളിൽ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം ( സെക്രട്ടറി), ജോയി തുമ്പമൺ , പാസ്റ്റർ തോമസ് മുല്ലക്കൽ ( ജോയിന്റ് സെക്രട്ടറിമാർ), ടിജു തോമസ് ( ട്രഷറർ), നെബു വെള്ളവന്താനം ( പബ്ലിസിറ്റി കോർഡിനേറ്റർ), സാം മാത്യു, രാജു തരകൻ, ജെയിംസ് മുളവന, ബൈജു യാക്കോബ് ഇടവിള, പാസ്റ്റർ തോമസ് കുര്യൻ, ഡോ. ബാബു തോമസ്, എസ്. പി. ജെയിംസ്, സാം ടി. ശാമുവേൽ, സാം വർഗ്ഗീസ് എന്നിവരെ ബോർഡ് അംഗങ്ങളായും നിയോഗിച്ചു.

നിയുക്ത പ്രവർത്തകസമിതിയെ പാസ്റ്റർ കെ. .സി. ജോൺ ( ഫ്ലോറിഡ) അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം പാസ്റ്റർ സി. പി. മോനായി സ്വാഗതവും, സെക്രട്ടറി ഫിന്നി രാജു ഹ്യൂസ്റ്റൺ കൃതഞ്ജതയും രേഖപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.