ന്യൂപോർട്ടിൽ അസംബ്ലിസ് ഓഫ് ഗോഡ് യൂകെയുടെ പുതിയ സഭ ആരംഭിക്കുന്നു

യൂകെ: ഇരുപതാം നൂറ്റാണ്ടിൽ ആത്മീയ ഉണർവിന് തുടക്കം കുറിച്ച യൂകെയിലെ വെയിൽസിന്റെ ഒരു പ്രധാന പട്ടണമായ ന്യൂപോർട്ടിൽ അസംബ്ലിസ് ഓഫ് ഗോഡ് യൂകെ യുടെ മറ്റൊരു സഭ കൂടി ആരംഭിക്കുന്നു. ന്യൂ ഹോപ്പ് ഏ.ജി. ചർച്ചിന്റെ ഉദ്ഘാടനം അസംബ്ലിസ് ഓഫ് ഗോഡ് യൂകെ, ഐ.എ.ജി യൂകെ & യുറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യും. 26 ന്, ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂപോർട്ട് വൈ.എം.സി.എ ഹാളിൽ വച്ചാണ് മീറ്റിംഗ് നടക്കുന്നത് എന്ന് ഐ.എ.ജി യൂകെ കോഓർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു..

- Advertisement -

You might also like
Comments
Loading...