പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ദേഹവിയോഗം ഐ. പി. സിക്ക് കനത്ത നഷ്ടം

മൂന്നു പതിറ്റാണ്ടിൽ ഏറെ ഇന്ത്യ പെന്തകോസ്ത് ദൈവസഭക്ക് നേതൃത്വം നൽകിയ അനുഗ്രഹീത കർത്തൃദാസനാണ് കടന്നു പോയത്...

പാസ്റ്റർ കെ. ഇ എബ്രഹാമിന്റെ മകനും, മൂന്നു പതിറ്റാണ്ടിൽ ഏറെ ഇന്ത്യ പെന്തകോസ്ത് ദൈവസഭക്ക് നേതൃത്വം നൽകിയ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ ടി. എസ്. എബ്രഹാം വിട പറഞ്ഞു.

1925ൽ പാസ്റ്റർ കെ. ഇ. എബ്രഹാം അന്നമ്മ ദമ്പതി കളുടെ പുത്രൻ ആയി ജനിച്ച പാസ്റ്റർ ടി.എസ്. ആലുവ യുസീ കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ 1947ൽ ഇന്ത്യൻ പെന്തെക്കോസ്തൽ ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ PYPA യുടെ രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിച്ചു. അമേരിക്കയിലെ ഫെയ്‌ത്ത് ബൈബിൾ കോളേജിൽ നിന്നു BD യും സൗത്ത് കരോളിനായിലെ ക്ലാർക് ഫീൽഡ് സ്കൂൾ ഓഫ്‌ തീയോളജിയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ കർത്തൃദാസൻ അമേരിക്കയിൽ നിന്നു മടങ്ങി എത്തിയശേഷം 1953 മുതൽ രണ്ടു പതിറ്റാണ്ടു ആന്ധ്രപ്രദേശിൽ സുവിശേഷകൻ ആയി . പിന്നീട് അവിടെ സെന്റർ പാസ്റ്റർ ആയും പ്രവർത്തിച്ചു. 1973ൽ ആണ് അദ്ദേഹം കേരളത്തിൽ മടങ്ങി എത്തിയത്.

1974ൽ ഐ.പി. സി. കേരളാ സ്റ്റേറ്റിന്റെ സെക്രട്ടറി ആയി. 17 വർഷങ്ങൾ എതില്ലാതെ ഈ സ്ഥാനം അദ്ദേഹം വഹിച്ചു. 1989ൽ സ്റ്റേറ്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ പദവികൾ ഒരേ സമയം അദ്ദേഹം നിർവഹിച്ചു. 1990 മുതൽ 2000 വരെ ഐ.പി.സി യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം തുടർന്നു ജനറൽ പ്രസിഡന്റ്‌ ആകുകയും ചെയ്തു. പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ഭരണ കാലം ഐ. പി. സി യുടെ സമാധാനകാരമായ കാലഘട്ടം ആയിട്ടാണ് പൊതുവിൽ ആളുകൾ വീക്ഷിക്കുന്നത്. ഏതു വിഷയത്തിലും സമചിത്തതയോടെയും സൗമ്യതയോടെയും കൈകാര്യം ചെയ്യുവാൻ ഉള്ള കർത്തൃദാസന്റെ കഴിവ് ശ്ലാഖനീയം ആയിരുന്നു.

മുൻ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന വിഭാഗീയതയും ചേരിപ്പോരുകളും പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ കാലത്ത് നന്നേ കുറവായിരുന്നത് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടു തന്നെ പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ദേഹവിയോഗം ഐ. പി. സിക്ക് കനത്ത നഷ്ടമായി തന്നെ എന്നും അവശേഷിക്കും.

കുമ്പനാട് സെന്റർ ശുശ്രൂഷകൻ, ഇന്ത്യ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ അദ്ദേഹം നിർവഹിച്ചു വരവെ 2006-ൽ പ്രായാധിക്യവും അനാരോഗ്യവും നിമിത്തം സഭയുടെ സ്ഥനങ്ങളിൽ നിന്നു അദ്ദേഹം വിരമിച്ചു. തുടർന്നു ഐ. പി. സി. യുടെ സീനിയർ ജനറൽ മിനിസ്റ്റർ എന്ന പദവി അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ സഭ ആദരിച്ചു. ഇപ്പോൾ കുമ്പനാട് സെന്ററിന്റെ രക്ഷാധികാരി ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ഐ. പി. സി യുടെ ആരംഭകാല പ്രവർത്തകനും കുമ്പനാട് പൂഴികാലാ വീട്ടിൽ പരേതൻ ആയ പാസ്റ്റർ പി. റ്റി. ചാക്കോയുടെ മൂത്ത പുത്രി മേരി എബ്രഹാം ആയിരുന്നു പത്‌നി.

റവ. ഡോ. റ്റി. വത്സൻ എബ്രഹാം, ആനി ജേക്കബ്, സ്റ്റർലാ ലുക്ക്, ഷേർളി ചാക്കോ, എന്നിവർ മക്കളാണ്.

മരുമക്കൾ; ലാലി എബ്രഹാം, ജേക്കബ് തോമസ്‌, മേജർ ലുക്ക്, വിജയ് ചാക്കോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.