കാരുണ്യത്തിന്റെ കൈത്താങ്ങൽ ആയി ഐപിസി നോർത്തേൺ റീജിയൻ

 

ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക്‌ ആശ്വാസമായി ഐപിസി നോർത്തേൺ റീജിയൻ. ഏകദേശം 12ൽ പരം കുടുംബങ്ങൾക്ക് കൈത്താങ്ങായി തീരുവാൻ ഐപിസി നോർത്തേൺ റീജിയന് സാധിച്ചതിൽ ഉള്ള ചാരിതാർഥ്യത്തിൽ ആണ് സഭാ നേതൃത്വം.
സദൃശ്യവാക്യങ്ങൾ 22:9 ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവൻ തന്റെ ആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ. ഈ ആപ്തവാക്യത്തിൽ വിശ്വസിച്ചുകൊണ്ട് അർഹരായവരെ സഹായിക്കാൻ ഐപിസി നോർത്തേൺ റീജിയൻ നേതൃത്വം സഭകളോട് ആഹ്വാനം ചെയ്തിരുന്നു.
അതിൻ പ്രകാരം സഭകളിൽ നിന്നും കിട്ടിയ ഏകദേശം 5ലക്ഷം രൂപയോളം നിർധനരായ വിശ്വാസികളുടെ ഭവന പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകി. അർഹരായവരുടെ അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുത്തവർക്കു ആണ് സഹായങ്ങൾ കൈമാറിയത്. ഐപിസി നോർത്തേൺ റീജിയൻ കൗൺസിൽ ആണ് ഈ സഹായവിതരണത്തിനു നേതൃത്വം വഹിച്ചത്. സഭാ വ്യത്യാസം ഇല്ലാതെ ദൈവമക്കൾക്കു സഹായം എത്തിക്കുവാൻ ഐപിസി നോർത്തേൺ റീജിയൻ ഭാരവാഹികൾക്ക് കഴിഞ്ഞു. ഉത്തര ഭാരതത്തിന്റെ സുവിശേഷീകരണ ദർശനം മുന്നിൽ കണ്ടുകൊണ്ടു നിസ്വാർഥം നിലനിന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ് ഐപിസി നോർത്തേൺ റീജിയൻ. ഉത്തരേന്ത്യയുടെ അപ്പോസ്തലനായ  പാസ്റ്റർ കെ.റ്റി. തോമസിനാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഐപിസി നോർത്തേൺ റീജിയൻ. ഇപ്പോൾ ജനറൽ  പ്രസിഡന്റ്‌ പാസ്റ്റർ ശാമുവേൽ ജോൺ,വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ പി എം ജോൺ, സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ, ട്രെഷറർ ബ്രദർ എം ജോണിക്കുട്ടി എന്നിവർ ഉൾപ്പെടുന്ന ജനറൽ കൗൺസിൽ ഐപിസി നോർത്തേൺ റീജിയന് നേതൃത്വം നൽകുന്നു.

ഐപിസി നോർത്തേൺ റീജിയന്റെ മീഡിയ വിഭാഗത്തിന്റെ ചുമതലക്കാരായി പാസ്റ്റർ സജോയ് വർഗീസ്സ്, സ്റ്റീഫൻ ശാമുവേൽ, സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ എന്നിവർ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.