ഏ. ജി. ഏകദിന ശുശ്രൂഷക സെമിനാർ കരുനാഗപ്പള്ളിയിൽ നടന്നു

ഷാജി ആലുവിള

കരുനാഗപ്പള്ളി : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ശുശ്രൂഷകന്മാരുടെ, ശുശ്രൂഷക സെമിനാർ ശൂരനാട് ഏ. ജി. ചർച്ചിൽ വച്ച് ഇന്ന് നടത്തപ്പെട്ടു.

രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ. ജോയി അധ്യക്ഷത വഹിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് ശാമുവേൽ സ്വാഗതം അറിയിച്ചു.

മരണത്തിലൂടെ നിത്യത പുൽകിയ വരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുവാൻ പ്രസ്ബിറ്റർ ആഹ്വാനം ചെയ്തു പ്രാർത്ഥിച്ചു.

ഡബ്യു. എം. സി. പ്രസിഡന്റ്‌ ലിസി ആലുവിള, പാസ്റ്റർമാരായ കോശി വൈദ്യൻ, കെ.സി.ജെയിംസ് എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ സാം. ടി. ബേബി സങ്കീർത്തനം വായിച്ചു.

എസ്. ഐ. ഏ. ജി. ജനറൽ സെക്രട്ടറി റവ : കെ. ജെ. മാത്യു മുഖ്യ അഥിതി ആയിരുന്നു. “വിവാഹവും കുടുംബ ജീവിതവും ദൈവം സംയോജിപ്പിക്കുന്നു” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്തു സംസാരിച്ചു. ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു ഭാര്യാ ഭർത്താക്കന്മാർ കുടുംബ ജീവിതം നയിച്ചാൽ വൈരൂധ്യങ്ങളെ അതിജീവിച്ചു മുന്നേറുവാൻ സാധിക്കും. ഒരു ജോയിന്റ് അക്കൗണ്ട് ആണ് കുടുബം ജീവിതം എന്ന് നാം ഓർക്കണം, വിട്ടുവീഴ്ച മനോഭാവം കുടുംബ ജീവിതത്തിന്റെ വിജയ മന്ത്രം ആണ്. അതുല്യമായ സ്നേഹത്തിന്റെ അധിപതി ആയിരിക്കണം ദമ്പതിമാർ. മാതൃക പരമായ ജീവിതം കുടുംബത്തിനുള്ളിൽ നിലനിർത്തി യാൽ ദേശത്തു നാം സുഗന്ധം പരത്തുന്നവർ ആയിരിക്കും. പരസ്പരം കണക്കു കൂട്ടി കണക്ക് കൊടുക്കുന്നവർ ആയിരിക്കണം ദമ്പതിമാർ. ഹൃദയം തുറന്നു സംസാരിച്ചാൽ അടിസ്ഥാനപരമായ പ്രശനങ്ങളെ അതിജീവിക്കുവാൻ നമുക്ക് സാധിക്കും എന്നും, ശുശ്രൂഷ മേഖലയിൽ ഇരുവരും തുല്യസ്ഥർ ആയിരിക്കണം എന്നും, മാതാപിതാക്കന്മാരെ ബഹുമാനപുരസരം വാർദ്ധക്യകാലത്തും കാത്തു സൂക്ഷിക്കുകയും, സമർത്ഥിയെക്കാൾ സംതൃപ്തി ആയിരിക്കണം നമ്മുടെ മൂലധനം എന്നും റവ. കെ. ജെ. മാത്യു ഓർമിപ്പിച്ചു.

ഈ സമ്മേളനം ശുശ്രൂഷകരുടെ കുടുംബങ്ങളെയും പുത്രികാ സംഘടനകളെയും ഉൾപ്പെടുത്തി ആണ് ക്രമീകരണം ചെയ്തിരുന്നത്. പാസ്റ്റർ തോമസ് മാത്യു പ്രാർത്ഥിച്ചു, പാസ്റ്റർ ജോസ് ഏബ്രഹാം നന്ദി അറിയിച്ചു, പാസ്റ്റർ. കെ. എം. ജോസഫ് ആശിർവാദം പറഞ്ഞു. സെക്ഷൻ കമ്മറ്റി സെമിനാറിന് നേതൃത്വം വഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.