ജാർഖണ്ഡിൽ സുവിശേഷകരെ കൂട്ടത്തോടെ അറ്റസ്റ്റ് ചെയ്തു

ആദിവാസികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് വനിതകള്‍ ഉള്‍പ്പെടെ പതിനാറ് മിഷ്ണറിമാരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തായി പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 

ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം നടന്നത്. 2017-ൽ ബി‌ജെ‌പി സര്‍ക്കാര്‍ പാസ്സാക്കിയ നിയമ പ്രകാരം മതപരിവർത്തനം ജാർഖണ്ഡിൽ നിയമവിരുദ്ധമാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് മേധാവി കിഷോർ കൗഷൽ പറഞ്ഞു. അതേ സമയം, ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരെ ലക്ഷ്യമിടുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ സമ്മര്‍ദ്ധമാണ് അറസ്റ്റിന് പിന്നിലെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടന അദ്ധ്യക്ഷൻ സാജൻ കെ.ജോർജ് അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.