ഇന്ന് (മാർച്ച് 24) പ്രാർത്ഥനാ ദിനം

അര മണിക്കൂർ നമ്മുടെ ഭാരതത്തിനായി പ്രാർത്ഥിക്കൂ!

ന്യൂഡൽഹി: ഭാരതത്തിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് (മാർച്ച് 24) പ്രാർത്ഥനാ ദിനമായി വേർതിരിച്ച്  ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ആഘ്വാനം ചെയ്തുകൊണ്ടുള്ള “സോഷ്യൽ മീഡിയ കാമ്പയിൻ” സജീവമാകുന്നു.

ഇന്ന് രാവിലെ 6 മുതൽ നാളെ, ഞായർ (25) രാവിലെ 6 വരെയാണ് പ്രാർത്ഥന. നിങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന് നമ്മുടെ രാജ്യത്തിനായി അര മണിക്കൂർ എങ്കിലും പ്രാർത്ഥിക്കുക. കൂടുതൽ സമയം എടുത്തു പ്രാർത്ഥിക്കുന്നെങ്കിൽ അപ്രകാരമാകാം. ക്രൈസ്തവർക്കെതിരെ രാജ്യത്ത് പീഡനം വർദ്ധിക്കുന്നു, ക്രൈസ്തവർക്കെതിരെ ഭരണകൂടം യാഗങ്ങൾ നടത്തുന്നു.
എസ്ഥേർ 4:14 “നീ ഈ സമയത്തു മിണ്ടാതിരുന്നാൽ…” എന്ന വചനം നാം മറന്നു പോകരുത്!

പ്രാർത്ഥന ചങ്ങലയുടെ ഒരു കണ്ണിയായി നമുക്കും ചേരാം. വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതു പോലെ ഭാരതം ദൈവ മഹത്വത്തിന്റെ പരിജ്ഞാനത്താൽ നിറയുവാൻ നമുക്ക് പ്രാർത്ഥിക്കാം.

നിങ്ങളുടെ സ്നേഹിതരുമായി ഈ വിവരം പങ്കുവച്ച് അവരെയും പ്രാർഥനയിൽ പങ്കുചേർക്കുക. ഒരു സംഘടനയുടെയും പ്രാർത്ഥനയല്ലിത്. ലോകമെങ്ങുമുള്ള ദൈവമക്കൾക്ക്‌ ഒരുമിച്ചു നമ്മുടെ രാജ്യത്തിനായി 30 മിനിറ്റ് ഇടുവിൽ നിന്നു പ്രാർത്ഥിക്കുകയാണ്.

യേഹേസ്കേൽ 22:30 ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.