ഐപിസി ബെൽഫാസ്റ്റ് സഭയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും വചന ശുശ്രൂഷയും ജൂൺ 29ന്

ബെൽഫാസ്റ്റ്: ഐപിസി ബെൽഫാസ്റ്റ് സഭയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും വചന ശുശ്രൂഷയും നടക്കും. ജൂൺ 29 ശനിയാഴ്ച ബെൽഫാസ്റ്റിലുള്ള ഫിൻഗി മെഥഡിസ്റ്റ് ചർച്ചിലെ വെസ്ലി ഹാളിൽ വെച്ച് വൈകുന്നേരം 5.30 മുതൽ നടക്കും.പാസ്റ്റർ. ബോബൻ തോമസ് വചന ശുശ്രൂഷ നിർവഹിക്കും. യു കെയിലെ ക്രൈസ്തവ സംഗീത ലോകത്തെ അറിയപ്പെടുന്ന ഗായിക ടിന ജോയി ഐപിസി ബഥേൽ ചർച്ച് ക്വയറിനോടോപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജേക്കബ് ജോൺ, ബ്രദർ.സിബി ജോർജ്, മോൻസി ചാക്കോ, തോമസ് മാത്യു എന്നിവർ പ്രോഗ്രാമിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നോർത്തേൺ അയർലെൻ്റിലുള്ള എല്ലാ സഹോദരി സഹോദരൻന്മാരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading