ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 നാളെ മുതൽ

പത്തനംതിട്ട: ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 നാളെ മുതൽ 14 വരെ പത്തനംതിട്ട, പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രസ്തുത കൺവൻഷൻ റവ.ഡോ.വിൽസൺ ജോസഫ് (യൂ.എ.ഇ റീജിയൻ പ്രസിഡന്റ്,പത്തനംതിട്ട സെന്റർ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ കെ. ജെ തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ടി.ഡി ബാബു, പാസ്റ്റർ ബാബു ചെറിയാൻ, സുവി. ഷിബിൻ.ജി.ശാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.

ബേർശേബ ഗോസ്പൽ വോയിസ്‌ കോട്ടയം സംഗീത ശുശ്രുഷക്ക് നേതൃത്വം കൊടുക്കും. കൺവൻഷനോട് അനുബന്ധിച്ചു വിമൻസ് ഫെല്ലോഷിപ്പ്, പി.വൈ.പി.എ, സൺ‌ഡേസ്കൂൾ വാർഷികം നടക്കും. പാസ്റ്റർ സാം പനച്ചയിൽ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ. മോൻസി സാം (സെക്രട്ടറി ), ബിജു കൊന്നപ്പാറ (ജോയിന്റ് സെക്രട്ടറി), സജി ജോൺ (ട്രഷറർ) എന്നിവർ നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading