ജെയിംസ് വർഗ്ഗീസ് (മനോജ് ) (45) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗവും മല്ലപ്പള്ളി സ്വദേശിയുമായ ജെയിംസ് വർഗ്ഗീസ് (മനോജ്) (45 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിന് നാട്ടിൽ വന്ന മനോജ് മല്ലപ്പള്ളിയിൽ വച്ച് താൻ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഭാര്യ: ഷിജ വർഗ്ഗീസ്, മകൻ: ജോഷ്വ. മാതാവ്: മോളി, സഹോദരൻ: മഞ്ചേഷ്.

ഭൗതികശരീരം ബുധനാഴ്ച്ച (06.08.23) രാവിലെ മല്ലപ്പള്ളി മാത്തൻ ആശുപത്രിയുടെ മോർച്ചറിയിൽനിന്ന് എടുത്ത്, 8 മണിക്ക് കീഴ്‌വായ്പ്പൂരുള്ള വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30-ന് കീഴ്‌വായ്പ്പൂര് ഏ ജി സഭയുടെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിലേക്ക് സംസ്ക്കാരശുശ്രൂഷകൾക്കായി കൊണ്ടുപോകും. ദു:ഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading