അബുദാബിയിൽ വൻ തീപിടുത്തം; 6 പേർ മരണപ്പെട്ടു 7 പേർക്ക് പരിക്ക്
യു.എ.ഇ: അബുദാബിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. മുഅസാസ് മേഖലയിൽ റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി യു.എ.ഇ ക്യാപിറ്റൽ സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തീപിടിത്തത്തെ കുറിച്ച് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പാരാമെഡിക്കൽ ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങലും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് എന്നു പ്രാർത്ഥിക്കുകയും ചെയ്തു.
-Advertisement-