ഉത്തരേന്ത്യൻ മിഷനറിയും ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ അംഗവുമായ പാസ്റ്റർ ഏബ്രഹാം ജോണ് നിത്യതയിൽ
ഗുജറാത്ത് : ഉത്തരേന്ത്യൻ മിഷനറിയും ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ അംഗവും, ഐ.പി.സി സാമ (ബറോഢ) ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു. ആരോഗ്യ നില ഗുരുതരമായതിനെത്തുടർന്നു തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു.
ലിസി ആശുപത്രിയിലെ (എറണാകുളം) ഡോക്ടർമാർ അദ്ദേഹത്തിന്റെ കരൾ തകരാറിലാണെന്ന് കണ്ടെത്തി കരൾ മാറ്റിവയ്ക്കാൻ ഉപദേശിച്ചതിനെത്തുടർന്നു വിദഗ്ധ ചികിത്സയിലായിരുന്നു.
ഭാര്യ: ബെറ്റി
മക്കൾ: ഹന്ന, ഹെപ്സിബ.
ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.