സി.എൻ.എ.കെ മുൻ ട്രഷറാർ ബാബുക്കുട്ടി ജോർജിന്റെ ഭാര്യാ പിതാവ് തങ്കച്ചൻ ഗീവർഗീസ് നിര്യാതനായി

തഴവ: പി.സി.എൻ.എ.കെ മുൻ ട്രഷറാറും 2022 ഫിലദൽഫിയ കോൺഫ്രൻസ് കോർഡിനേറ്ററുമായ ബ്രദർ ബാബുക്കുട്ടി ജോർജിന്റെ ഭാര്യാ പിതാവ് കുറ്റിപ്പുറം സജി സദനത്തിൽ തങ്കച്ചൻ ഗീവർഗീസ് (91) നിര്യാതനായി.

Download Our Android App | iOS App

കരുനാഗപ്പള്ളി സെക്ഷനിലെ തഴവ എ.ജി സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 11 മണിക്ക് തഴവ മണപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

post watermark60x60

ഭാര്യ: പരേതയായ എസ്ഥേറമ്മ പോരുവഴി ചാത്താകുളം ചിറക്കോണത്ത് കുടുംബാഗമാണ്.

മക്കൾ: സൂസി വർഗീസ് (മുംബൈ), മോളിക്കുട്ടി ബാബുക്കുട്ടി (യു.എസ്.എ), സാലി സുശീലൻ (യു.എസ്.എ), ലാലി റെജി (യു.എസ്.എ), ഷാജിമോൻ തങ്കച്ചൻ (യു.എസ്.എ), മേഴ്‌സി സാമുവേൽകുട്ടി (യു.എസ്.എ), സജി തങ്കച്ചൻ

മരുമക്കൾ: പാസ്റ്റർ ഗീവർഗീസ് ചാക്കോ (മുംബൈ), ബാബുകുട്ടി ജോർജ്കുട്ടി (യു. എസ്.എ), സുശീൽ ജേക്കബ്(യു.എസ്.എ), റെജി തങ്കച്ചൻ (യു.എസ്.എ), ബോബി ഷാജി (യു.എസ്.എ), സാമുവേൽകുട്ടി തോമസ് (യു.എസ്.എ), സ്മിത സജി.

സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം Heavenly Beats Live Media യൂ ട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

You might also like
Comments
Loading...