പാസ്റ്റർ ബിനു പോൾ നിത്യതയിൽ

റായ്പൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ബിനു പോൾ ഇന്ന് ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ 6.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. തൃശൂർ സ്വദേശിയായ പാസ്റ്റർ ബിനു പോൾ കഴിഞ്ഞ 12 വർഷമായി റായ്പൂരിൽ സുവിശേഷ പ്രവർത്തനത്തിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.