പാസ്റ്റർ ബാബു കോശി നിത്യതയിൽ
ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ജയ്ത്പുർ(ബദർപുർ ബോർഡർ) സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു കോശി(56) ഇന്നലെ രാത്രിയിൽ നിത്യതയിൽ പ്രവേശിച്ചു.സംസ്ക്കാരം ഇന്ന് ബത്ര ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്നു. ചിലനാളുകളായി രോഗാവസ്ഥയിൽ ആയിരുന്നു.കുന്നത്തൂർ തുരത്തിക്കര തടത്തിൽ കുടുംബാംഗം ആണ്.ഭാര്യ ജെസി ബാബു. ബിൻസി ബാബു,ജാൻസി ബാബു, ജോബിൻ ബാബു എന്നിവർ മക്കളാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.