കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ (91) അന്തരിച്ചു

കുവൈറ്റ്‌: മാനവികതയുടെ നായകൻ കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ് വിടവാങ്ങി.
അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്‌. കുവൈത്ത്‌ ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. മാനവിക സ്നേഹത്തിൻറെ ഉദാത്ത മാതൃകയായ അമീറിന്റെ വിടവാങ്ങൽ ആഗോള സമൂഹത്തിന് ഒന്നാകെ തീരാനഷ്ടമായി മാറിയിരിക്കുകയാണ് പ്രകൃതിക്ഷോഭം, യുദ്ധങ്ങൾ തുടങ്ങിയവ കാരണമായി ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് ജാതി മത വേർതിരിവില്ലാതെ അമീറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള കുവൈത്തിന്റെ സഹായം എത്തിച്ചിരുന്നു പ്രവാസികളെയും സ്വദേശികളെയും തുല്യരായി കണക്കാക്കിയ അദ്ദേഹം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധം നില നിർത്തിയിരുന്നു.

post watermark60x60

ഇറാഖ് അധിനിവേശത്തിന്റെ കെടുതികളിൽ നിന്നും കുവൈത്തിനെ പരിപൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെ വികസിതരാജ്യങ്ങളുടെ ഗണത്തിലേക്ക് രാജ്യത്തെ എത്തിക്കുവാൻ അദ്ദേഹത്തിൻറെ നേതൃത്വത്തിന് കഴിഞ്ഞു അറബ് രാജ്യങ്ങൾക്കിടയിലുള്ള അസ്വാരസ്യങ്ങൾക്കും തർക്കങ്ങൾക്കിടയിലും മധ്യസ്ഥനായി ഇടപെട്ടിരുന്ന അമീർ എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു
ആഗോളതലത്തിലുള്ള അദ്ദേഹത്തിന്റെ മാതൃക പരമായ പ്രവർത്തങ്ങൾക്ക് അംഗീകാരമായി 2014ലെ ഹ്യൂമാനിറ്റേറിയൻ ആക്​ഷൻ ലീഡറായി അമീർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

-ADVERTISEMENT-

You might also like