ഒമാനിൽ മരണപ്പെട്ട അടൂർ സ്വദേശി ബേബികുട്ടി (59)-യുടെ ശവസംസ്കാരം ഇന്ന്
അടൂർ : തുവയൂർ സ്വദേശിയായ വൈ ബേബികുട്ടി (59) കോവിഡ് രോഗത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒമാനിൽ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുന്ന ബേബിക്കുട്ടി 37 വർഷമായി ഒമാനിൽ പ്രവാസിയായിരുന്നു. ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ സജീവ അംഗമായ പരേതന്റെ ശവസംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5:30ന് OPA സഭയുടെ നേതൃത്വത്തിൽ ഒമാനിലെ പി ഡി ഒ സെമിത്തേരിയിൽ നടക്കുന്നതാണ്. മോളമ്മയാണ് ഭാര്യ. ഗ്രേസ്, പ്രിൻസ് എന്നിവർ മക്കളാണ്. വേലൻകുന്നിൽ കുടുംബാംഗമായ പരേതൻ തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം കൂടിയാണ്. ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ശവസംസ്കാര ശേഷം അനുസ്മരണ യോഗം സംഘടിപ്പിക്കുന്നതാണെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു.
