പാസ്റ്റർ വി.ജെ. ചാണ്ടി നിത്യതയിൽ
നിലമ്പൂർ: അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ ചാണ്ടി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു വൈകിട്ട് 4 മണിക്ക് നിലമ്പൂർ മൂത്തേടം സഭാ സെമിത്തേരിയിൽ നടക്കും.
മലബാറിലെ സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു. മലബാറിലെ വിവിധ സഭകളിൽ വർഷങ്ങളായി ശുശ്രൂഷകനായിരുന്നു. ചേലക്കര യു.പി.എഫിൻ്റെ സ്ഥാപക പ്രസിഡൻ്റായിരുന്നു.
ഭാര്യ: സുസമ്മ ചാണ്ടി
മക്കൾ: ഫിന്നി, ബിജോയി, ഫേബാ, ഗ്ലാഡ്സൺ
മരുമക്കൾ: ഗിഫ്റ്റി, സോണി, ബൈജു, എക്സാ.
-Advertisement-