- Advertisement -

ദക്ഷിണേന്ത്യാ ദൈവസഭ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് റവ.ഡോ.ജോര്‍ജ്ജ് തരകന്‍ (90) നിത്യതയിൽ

അമേരിക്ക : ദക്ഷിണേന്ത്യാ ദൈവസഭ കൗണ്‍സില്‍ മുന്‍ പ്രസിഡന്റും, നിലവിലെ പ്രസിഡന്റ് റവ.ടി.ജി.ജോണ്‍സന്റെ പിതാവുമായ റവ.ഡോ.ജോര്‍ജ്ജ് തരകന്‍ അമേരിക്കയില്‍ വെച്ച് നിര്യാതനായി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10 മണിക്കാണ് അന്ത്യം. ചെങ്ങന്നൂര്‍ സ്വദേശിയാണ്.വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടളാൽ കഴിയുകയായിരുന്നു.

Download Our Android App | iOS App

പാലാരിവട്ടം ഏഷ്യൻ ബൈബിൾ കോളേജ് ഡയറക്‌ടർ, എസ്സ്.എം.എം ഹയർസെക്കന്ററി സ്കൂൾ മാനേജർ, കോളേജ് ഓഫ് ടെക്‌നോളജി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : തങ്കമ്മ. മക്കൾ :സൂസൻ ബേബി, രാജു തരകൻ, റോസമ്മ ജോൺ, തോമസ് തരകൻ, വത്സമ്മ രാജൻ, ജോൺസൻ തരകൻ, വിജോയി തരകൻ, വിത്സൻ തരകൻ.
മരുമക്കൾ : കെ.സി ബേബി, ജയിനമ്മ രാജൻ, ജോൺ കെ.വർഗീസ്, സൂസി തോമസ്, വി.എം രാജൻ, ലത മോൾ ജോൺസൻ, മേഴ്‌സി വിജോയി, ബീന വിത്സൺ. സംസ്കാരം ഡാളസ്സിൽ വച്ച് പിന്നീട് നടത്തപ്പെടും.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...