അമേരിക്കയിൽ മലയാളി യുവാവ് കാറപകടത്തിൽ മരണമടഞ്ഞു

ന്യൂയോർക്ക്: ലോങ്ങ്‌ ഐലൻഡിലെ മെറിക്കിൽ താമസിക്കുന്ന കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബെന്നി ഫിലിപ്പിന്റെയും ആഷാ ബെന്നിയുടെയും മകൻ ജോഷ്വാ ഫിലിപ്‌സാണ് (22 വയസ്സ്) ജൂലൈ 28 ചൊവാഴ്ച്ച രാത്രി 2 മണിക്ക് ന്യൂയോർക്കിലെ ഓഷ്യൻ പാർക്ക് വേയിൽ വച്ച് താൻ ഓടിച്ചിരുന്ന ഫോർഡ് മസ്റ്റാങ് കാർ റോഡിൽ നിന്ന് തെന്നി മാറി മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ജോഷ്വാ ഫിലിപ്സിന് മൂന്ന് ഇളയ സഹോദരിമാരുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിച്ചാലും.

-Advertisement-

You might also like
Comments
Loading...