- Advertisement -

അമ്മിണി ജോൺസൺ നിത്യതയിൽ

റാന്നി: പാസ്റ്റർ ജോൺസന്റെ സഹധർമ്മിണി അമ്മിണി ജോൺസൺ (55) നിത്യതയിൽ പ്രവേശിച്ചു. റാന്നി വേൾഡ് റിവൈവൽ ദൈവസഭയുടെ സ്ഥാപനം മുതൽ അതിന്റെ വളർച്ചയ്ക്കും വീവിധയിടങ്ങളിലെ വേരോട്ടത്തിനും ശക്തമായ നേതൃത്വം വഹിച്ച അനുഗ്രഹീത വ്യക്തിത്വത്തിനുടമയായിരുന്നു അമ്മിണി ജോൺസൺ. തന്റെ ഭർത്താവ് പാസ്റ്റർ ജോൺസനോടൊപ്പം വിവിധയിടങ്ങളിൽ പാർത്തു വലിയ പ്രതികൂലങ്ങളെ തരണം ചെയ്തു കൃപാവര ശുശ്രൂഷയോടൊപ്പം സഭാസ്ഥാപനവും നടത്തി വരികയായിരുന്നു. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് ( 30 /07 / 2020) അന്ത്യം. ശവസംസ്കാര ശുശ്രൂഷകൾ 3 /8 /2020 തിങ്കളാഴ്ച 12 മണിക്ക് വേൾഡ് റിവൈവൽ സഭയുടെ പേമരുതി സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

-ADVERTISEMENT-

You might also like
Comments
Loading...