പാസ്റ്റർ പോൾ വർഗ്ഗീസ് ( നവജീവധാര) നിത്യതയിൽ

അമേരിക്ക : പാസ്റ്റർ പോൾ വർഗ്ഗീസ് (നവജീവധാര, ഔറംഗബാദ് ) കൻസാസിൽ ( USA ) വച്ച് ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കൊറോണ കാരണം ഇവിടെനിന്നും മടങ്ങിപ്പോകുവാൻ സാധിക്കാതെ യുഎസിൽ ആയിപോയി. തന്റെ മൂത്ത മകൾ ജൂലി മിസൂറിയിൽ തിയോളജിക്കൽ കോളേജിൽ പഠിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോവിഡ് 19 പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ ഹൃദയാഘാതമുണ്ടാകുകയും ചെയ്തു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെയോർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like