കോവിഡ് ബാധിച്ചു മലയാളി സൗദിയിൽ മരിച്ചു

ദമാം: അൽ കോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന എറണാകുളം സ്വദേശി റെജി മാത്യു (45 വയസ്സ് ) ജൂലൈ 15 ബുധനാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. അൽ കോബാർ പ്രൊ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യാ അജീന ജേക്കബ് അൽ കോബാറിൽ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്. മക്കൾ ഏയ്ഞ്ചൽ, ആൻ, ഈഡൻ, ആദൻ എന്നിവർ ദമാം ഇന്ത്യൻ സ്‌കൂളിൽ വിദ്യാർത്ഥികളാണ്. 23 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രകാരത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...