- Advertisement -

പാസ്റ്റർ ബിനു ഫിലിപ്പ് നിത്യതയിൽ ; സംസ്കാരം ഇന്ന്

ആലപ്പുഴ: ദി പെന്തെക്കൊസ്ത് മിഷൻ ആലപ്പുഴ (കോട്ടയം സെന്റർ) സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു ഫിലിപ്പ് നിത്യതയിൽ. സംസ്കാരം ജൂലൈ 2 ഇന്ന് ഉച്ചക്ക് 12ന് കോട്ടയം കഞ്ഞിക്കുഴി റ്റിപിഎം സഭ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 2ന് മുട്ടമ്പലം റ്റിപിഎം സെമിത്തേരിയിൽ. എറണാകുളം, കോട്ടയം സെന്ററുകളിൽ 27 വർഷം ശുശ്രൂഷ ചെയ്തു. തിരുവനന്തപുരം ചാരാച്ചിറ റ്റിസിഎക്സ് – 1 – 1687ൽ ഫിലിപ്പിന്റെയും ബേബിയുടെയും മകനാണ്. സഹോദരൻ എൽഡർ സിബി ഫിലിപ്പ് റ്റിപിഎം മുട്ടം (തിരുവല്ല സെന്റർ) സഭാ ശുശ്രൂഷകനാണ്. മറ്റു സഹോദരങ്ങൾ: സിമി ഫിലിപ്പ്, വിജി ഫിലിപ്പ്.

-ADVERTISEMENT-

You might also like
Comments
Loading...