വിമുക്ത ഭടൻ കെ.എസ്. തോമസ് (77) നിത്യതയിൽ

കോട്ടയം പാമ്പാടി കാക്കനാട്ട് കെ.എസ്. തോമസ് (തങ്കച്ചൻ 77) ബാം​ഗ്ലൂരിൽ നിര്യാതനായി. ഇന്നലെ വൈകുന്നേരം തന്റെ ഈജിപുരയിലുള്ള വീടിന്റെ കോണിപ്പടിയിൽ വഴുതിവീഴുകയും ബാം​ഗ്ലൂർ കമാൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇന്നു രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ബാം​ഗ്ലൂർ വിവേക് ന​ഗർ ഐ.പി.സി. എബനേസർ സഭാം​ഗമാണ്.
ഭാര്യ: അമ്മുക്കുട്ടി തിരുവല്ല കാവുംഭാ​ഗം ചേരിപ്പറമ്പിൽ കുടുംബാം​ഗമാണ്. മക്കൾ: ഫിന്നി തോമസ് (യു.എസ്.എ), ഫേബ ഫിന്നി (ബാം​ഗ്ലൂർ). മരുമക്കൾ: ആൻസി ഫിന്നി (യു.എസ്.എ.), ഫിന്നി മാത്യു (ബാം​ഗ്ലൂർ). സംസ്കാരം പിന്നീട്.

post watermark60x60

-ADVERTISEMENT-

You might also like