- Advertisement -

ബൈക്കും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം : ചാത്തന്നൂരിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരണപെട്ടു. ചാത്തന്നൂർ ഇടനാട് ചരുവിള പുത്തൻ വീട്ടിൽ ഷേർലി (43) ആണ് മരണപ്പെട്ടത്. ഒപ്പം യാത്രചെയ്ത ഭർത്താവ് ബിജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം എസ്സ് ബി ഫോർട്ട്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Download Our Android App | iOS App

ഇന്നലെ ഉച്ചയോടെ ചാത്തന്നൂർ എസ് ബി ഐ യ്ക്ക് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്നും വന്ന കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ഷേർലി തെറിച്ചുവീഴുകയും ചെയ്തു. ഉടൻ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും, ശേഷം കൊല്ലത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഷേർളിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‍കാരം പിന്നീട്.
ഗുജറാത്തിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന ബിജു 20 ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. പരേത ഇടനാട് ഏ ജി സഭാംഗമാണ്.
മക്കൾ സെബിൻ, സെബിയ

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...