നിർമ്മല ജോയിസിന്റെ സംസ്കാര ശുശ്രൂഷ നാളെ

റാന്നി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ റാന്നി ഈസ്റ്റ്‌ സെന്റർ വൈസ് പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ കെ.എസ് മത്തായിയുടെ മരുമകളും പൂഴികുന്ന് കളീക്കൽ ജോയ്‌സ് മാത്യുവിന്റെ ഭാര്യയുമായ നിർമല (36 വയസ്സ്) ഇന്നലെ (ജൂൺ 8 ) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (10.6.2020) 11.00 ന് പൂഴിക്കുന്ന്  I. P. C. ഹാളിൽ ആരംഭിച്ച് 1.00 ന് സംസ്കാരം നടത്തുത്തപ്പെടും. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ച് ക്രമീകൃതമായി ശുശ്രഷയിൽ പങ്കെടുക്കുവാൻ കർതൃദാസൻമാരും വിശ്വാസികളും ശ്രദ്ധിക്കണമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
ശനിയാഴ്ച്ച ജോലി കഴിഞ്ഞ് റാന്നിയിലെ വീട്ടിലേക്ക് മടങ്ങവേ വൈകിട്ട് 5 മണിക്ക് റാന്നി പോലീസ് സ്റ്റേഷന് സമീപത്തു വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വളരെ ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് ആയിരുന്നു നിർമല. മക്കൾ : ജെബിൻ, ജിസ്സൻ.

-ADVERTISEMENT-

You might also like