ജൂലി സിജു(41) സൗദിയിൽ നിര്യാതയായി
ദമ്മാം: സൗദിയിലെ ദമ്മാമിൽ ഒരുമലയാളി കൂടി കോവിഡ് മൂലം മരിച്ചു. ഇലന്തൂർ ശാലേം മാർത്തോമാ ഇടവക അംഗവും ഇലന്തൂർ സ്വദേശിനിയുമായ മധുക്കോളില്‍ വീട്ടില്‍ ജൂലി സിജു (41) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ച മുൻപ് ശ്വാസതടസ്സത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇവരുടെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടർന്ന് ഇന്ന് മരണം സംഭവി ക്കുകയായിരുന്നു.
15 വര്‍ഷമായി ദമ്മാമിലെ പ്രമുഖ മെഡിക്കല്‍ സെന്ററില്‍ ലാബ് ടെക്ക്നീഷ്യന് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രിയ സഹോദരി നല്ല ഒരു ഗായികയും മാരാമൺ കൺവൻഷൻ ഗായക സംഘത്തിലെ മുൻ അംഗവുമാണ്. ഭര്‍ത്താവ് സിജു. മക്കൾ: എഞ്ചലിൻ, ഇവാൻ
Download Our Android App | iOS App