ഹോസ്പിറ്റൽ മിനിസ്‌ട്രീസ്‌ ഇന്ത്യയുടെ (HMI) മിഷൻ കോർഡിനേറ്റർ പാസ്റ്റർ കെ.എസ് ഫിലിപ്പ് (68) നിത്യതയിൽ

കുമ്പനാട്: ഹോസ്പിറ്റൽ മിനിസ്‌ട്രീസ്‌ ഇന്ത്യയുടെ (HMI) മിഷൻ കോർഡിനേറ്ററും, ദോഹ ഐ.പി.സി മുൻ സഭശുശ്രൂഷനുമായ പാസ്റ്റർ കെ.എസ് ഫിലിപ്പ് (68 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലുങ്കൽ കുടുംബാംഗവും പൂവത്തൂർ ഐ.പി.സി സഭ വിശ്വാസിയുമാണ്. 1976-ൽ ദോഹയിൽ എത്തിച്ചേരുകയും ബ്രിട്ടീഷ് ബാങ്കിൽ ജോലിയോടുള്ള ബന്ധത്തിൽ സേവനം ചെയ്തുവരവേ 1993 മുതൽ 2003 വരെ ദോഹ ഐ.പി.സി യുടെ സഭാ ശുശ്രൂഷകനായും സേവനം അനുഷ്ട്ടിക്കുകയും ചെയ്തു. 2003-ൽ പൂർണ്ണസമയം സുവിശേഷ വേലയ്ക്കായി ഇന്ത്യയിലേക്കു പോവുകയും ചെയ്തു.

post watermark60x60

ഭാര്യ: ജോയ്‌സി
മക്കൾ: എയ്‌ജ്ൽ, ജോമോൻ, ആൻഡേഴ്സൺ

കൂടുതൽ വിവരങ്ങൾ പിന്നീട്.

Download Our Android App | iOS App

-ADVERTISEMENT-

You might also like