സംസ്ഥാന പി.വൈ.പി.എ ഓൺലൈൻ താലന്ത് പരിശോധന

കുമ്പനാട്: ലോക്ക് ഡൗൺ കാലഘട്ടം വിജ്ഞാനപ്രദവും അനുഗ്രഹീതവുമാക്കാൻ സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്ത ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് ഔദ്യോഗികമായി ഇന്ന് തുടക്കമാകുന്നു.

post watermark60x60

ഐ.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി. എബ്രഹാം പ്രോഗ്രാം പ്രാത്ഥിച്ചു ഉത്‌ഘാടനം ചെയ്യും.

റജിസ്റ്റർ ചെയ്യാനുള്ള സമയം അവസാനിച്ചപ്പോൾ എണ്ണൂറ്റി അറുപത് പേര് റജിസ്റ്റർ ചെയ്തു.

Download Our Android App | iOS App

മത്സര ക്രമങ്ങളും നിബന്ധനകളും അറിയുവാനും സുതാര്യമായ രീതിയിൽ മത്സരങ്ങൾ നടക്കുവാനുമായി നാല് വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.

സംഗീതം, ഭാവന രചന, ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്‌(ഓർക്കസ്ട്ര) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.

ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 എന്നിങ്ങനെയാണ് സമ്മാന തുക.

ഇവാ. മനോജ് മാത്യു ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് ജഡ്ജിങ് പാനലിനെ ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

You might also like